ഭർത്താവിന്റെ മൂന്നാം ഭാര്യയെ ഒഴിവാക്കാൻ രണ്ടാം ഭാര്യ കൂട്ടുപിടിച്ചത് ആദ്യ ഭാര്യയുടെ മകളെയും മകളുടെ കാമുകനെയും; ഞെട്ടിക്കുന്ന സംഭവമരങ്ങേറിയത് അങ്ങ് മുംബൈയിൽ; കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് ഇങ്ങനെ:-

നഗരത്തെ ഭീതിയിലാക്കി കൊണ്ടു 45 കാരന്റെ ഭാര്യയുടെ കൊലപാതകം.മുംബൈയിലാണ് പൊലീസിനെയും നഗരത്തെയും മൊത്തത്തിൽ ഞെട്ടിച്ചു കൊണ്ട് കൊലപാതകം അരങ്ങേറിയത്.45 കാരനായ കോണ്‍ട്രാക്ടര്‍ വര്‍ക്കര്‍ സുഷീല്‍ മിശ്രയുടെ മൂന്നാമത്തെ ഭാര്യ യോഗിത ദേവ്രയാണ് കൊല്ലപ്പെട്ടത്. മാര്‍ച്ച് ഒന്നാം തിയതി നലസൊപാരയിലെ വിജനപ്രദേശത്ത് നിന്നും ഇവരുടെ മൃതദേഹം ലഭിച്ചതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞു പുറത്തുവരുന്നത്.
സുഷീല്‍ മിശ്രയ്ക്ക് മൂന്ന് ഭാര്യമാരാണ് . അടുത്തിടെയാണ് കൊല്ലപ്പെട്ട തന്റെ മൂന്നാമത്തെ ഭാര്യയായ യോഗിത ദേവ്ര സുഷീൽ വിവാഹം ചെയ്തത് . രണ്ടാം ഭാര്യ പാര്‍വതി മാനെയാണ് കൊലയ്ക്ക് പിന്നിൽ . ഇവരെ പോലീസ് ഇവരെ അറസ്റ്റ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആദ്യ ഭാര്യയുടെ പ്രായപൂര്‍ത്തിയാകാത്ത മകളുടെയും കാമുകന്‍റെയും സഹായത്താലായിരുന്നു കൊലപാതകമെന്നും വ്യക്തമായാതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ വര്‍ഷമാണ് സുഷീല്‍ മൂന്നാം വിവാഹം കഴിച്ചത്. വിവാഹശേഷം രണ്ടാം ഭാര്യ പാര്‍വതി മാനെയെ ഉപേക്ഷിച്ചതുപോലെയായിരുന്നു പെരുമാറ്റം. മൂന്നാം ഭാര്യ യോഗിത ദേവ്രയ്ക്കൊപ്പം നലസപോരയിലേക്ക് താമസം മാറുകയും ചെയ്തു.
രണ്ടാം ഭാര്യ പാര്‍വ്വതിക്കും അവര്‍ക്കൊപ്പമുണ്ടായിരുന്ന ആദ്യ ഭാര്യയിലെ രണ്ട് കുട്ടികള്‍ക്കും നല്‍കിവന്ന സാമ്പത്തിക പിന്തുണയും സുഷീല്‍ അവസാനിപ്പിച്ചുതോടെയാണ് കാര്യങ്ങള്‍ ഗുരുതരമായത് . തുടർന്ന് പുതിയ ഭാര്യയുടെ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു . യോഗിത ദേവ്രയ്ക്ക് മുന്നില്‍ വച്ച് സുഷീല്‍ അപമാനിക്കാറുണ്ടായിരുന്നെന്നും ഇത് സഹിക്കാനാകുമായിരുന്നില്ലെന്നും പാര്‍വതി പൊലീസിനോട് പറഞ്ഞു.
യോഗിതയെ കൊല്ലാന്‍ തീരുമാനിച്ചതോടെ സൂഷീലിന്‍റെ ആദ്യ ഭാര്യയുടെ മക്കളുടെ സഹായം തേടുകയായിരുന്നു. അങ്ങനെ കഴിഞ്ഞ വെള്ളിയാഴ്ച സുഷീല്‍ അഹമ്മദാബാദില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയെന്ന് അറിഞ്ഞതോടെയാണ് പാര്‍വതി, യോഗിതയുടെ വീട്ടിലെത്തിയത് . ശേഷം സുരക്ഷ ജീവനക്കാരന് മദ്യം നല്‍ നല്‍കി ബോധം കെടുത്തിയ ശേഷം യോഗിതയെ കൊലപ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha





















