ആരും കാണാത്തതു കാണുന്ന ഇന്ത്യന്‍ ഉപഗ്രഹങ്ങള്‍ക്ക് ഇതു എന്തു പറ്റി ; ബാലാകോട്ടില 350 ഭീകരവാദികള കൊല്ലപ്പെട്ടുവെന്ന് ഭരണപക്ഷ രാഷ്ട്രീയ നേതാക്കള വാദമുന്നയിക്കുമ്പോൾ പൊതുജനങ്ങളെ ബോധ്യപ്പെടുത്തും വിധമുള്ള തെളിവുകള തരാൻ ഭരണകൂടം മുതിരുന്നില്ല

ബാലാകോട്ടിലെ ഭീകരക്യാമ്പുകളക്കുനേരെ ഇന്ത്യന വ്യോമസേന നടത്തിയ ആക്രമണത്തിന് ശേഷമുള്ള ഉപഗ്രഹ ചിത്രങ്ങള പുറത്തുവന്നത് അടുത്തിടെയാണ്. ജെയ്‌ഷെയുടെ പ്രധാന കെട്ടിടത്തില നാല് കറുത്ത പാടുകള ചൂണ്ടിക്കാണിച്ചുകൊണ്ട് ആക്രമണം നടന്നുവെന്ന് വാദിക്കുന്ന ഉപഗ്രഹ ചിത്രങ്ങള ഒരു വശത്ത് നിലക്കുമ്പോൾ ഇന്ത്യ ബോംബിട്ട മദ്രസാ കെട്ടിടം തകരന്നിട്ടില്ലെന്ന് റോയിട്ടേഴ്‌സ് പോലുള്ള വാരത്താ ഏജനസികള റിപ്പോരട്ട് ചെയ്യുന്നുമുണ്ട്. സാനഫ്രാനസിസ്‌കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്ലാനറ്റ് ലാബ്‌സ് പുറത്തുവിട്ട ഉപഗ്ര ചിത്രങ്ങളെയും പാകിസ്താനില ബാലാകോട്ട് പരിസരത്ത് സ്വന്തം ലേഖകമാരെ നേരിട്ടെത്തി ശേഖരിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട്. ബാലാകോട്ടില 350 ഭീകരവാദികള കൊല്ലപ്പെട്ടുവെന്ന് ഭരണപക്ഷ രാഷ്ട്രീയ നേതാക്കള വാദമുന്നയിക്കുമ്പോൾ പൊതുജനങ്ങളെ ബോധ്യപ്പെടുത്തും വിധമുള്ള തെളിവുകള തരാൻ ഭരണകൂടം മുതിരുന്നില്ല. ഉപഗ്രഹ ചിത്രം ചൂണ്ടിക്കാട്ടിയുള്ള വിദേശ വാർത്താ ഏജൻസികളുടെയും മാധ്യമങ്ങളുടേയും വാരത്തകൾക്ക് സ്വന്തം ഉപഗ്രഹ ചിത്രങ്ങളിലൂടെ വ്യക്തത നലകാനും തയ്യാറായിട്ടില്ല.ഈസാഹചര്യത്തിലാണ് ലോകത്തെ മുനനിര ബഹിരാകാശ ഗവേഷണ ഏജനസികളില ഒന്നായ ഐഎസ്ആരഓയുടെ ഉപഗ്രഹങ്ങള എവിടെയാണെന്ന ചോദ്യം ഉയരുന്നത്. 500 കിലോമീറ്റർ ഉയരത്തിൽ ഭൗമ നിരീക്ഷണം നടത്തുന്ന ഉപഗ്രഹങ്ങളാണ് ബാലാകോട്ട് പ്രദേശത്തിന്റെ ഉപഗ്രഹചിത്രം പുറത്തുവിട്ട പ്ലാനറ്റ് ലാബ്‌സിനുള്ളത്. ഭൂമിയുടെ മൊത്തം ചിത്രങ്ങള പകരത്താന ഈ ഉപഗ്രഹങ്ങൾക്ക് സാധിക്കും.
എന്നാൽ പ്ലാനറ്റ് ലാബ്‌സിന്റെ ഉപഗ്രഹങ്ങളോട് കിടപിടിക്കുന്ന ഉപഗ്രഹ ശൃംഖലയാണ് ഐഎസ്ആർഓയ്ക്കുള്ളത്. 48 ഓളം ഉപഗ്രഹങ്ങള അടങ്ങുന്ന നിരീക്ഷണ ഉപഗ്രഹവ്യൂഹം ഇന്ത്യയുടേതായുണ്ട്. എന്നാൽ ഈ ഉപഗ്രങ്ങൾ പകർത്തിയ ബാലാകോട്ട് ഭീകരവാദ കേന്ദ്രത്തിന്റെ ദൃശ്യങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല ഉപഗ്രഹങ്ങൾ രൂപകലപന ചെയ്യുകയും നിർമിക്കുകയും വിക്ഷേപണം ചെയ്യുകയുമാണ് ഐഎസ്ആരഓയുടെ ചുമതലയെന്നുംനിരീക്ഷണ ഉപഗ്രഹങ്ങളുടെ നിയന്ത്രണം പിന്നീട് സായുധ സേനകള പോലെയുള്ള സരക്കാർ ഏജൻസികളുടെ കയ്യിലേക്ക് മാറുമെന്നുമാണ് ഐ.എസ്.ആര്‍.ഒ. പറയുന്നത്. ഇങ്ങനെ ഉപഗ്രങ്ങള ശേഖരിക്കുന്ന ദൃശ്യങ്ങള ഇന്ത്യയുടെ പ്രധാന ടെക്‌നിക്കൽ ഇന്റലിജൻസ് ഏജൻസിയായ നാഷണൽ ടെക്‌നിക്കൽ റിസർച്ച് ഓർഗനൈസേഷനിലേക്കാണ് എത്തുന്നത്. റഡാർസാറ്റ്, കാർട്ടോസാറ്റ്, മൈക്രോസാറ്റ്ആർ , ഹൈസിസ് പോലുള്ള ഉപഗ്രങ്ങളക്ക് വ്യക്തത കൂടിയ ചിത്രങ്ങൾ പകരത്താനുള്ള ശേഷിയുണ്ട്.
റിസാറ്റ്1 ന് രാത്രിയും പകലും നിരീക്ഷണം നടത്താനുള്ള കഴിവുണ്ടായിരുന്നു. 2017 ല ഇത് പ്രവരത്തനമവസാനിപ്പിച്ചു. ഇതിന് പകരം പുതിയ ഉപഗ്രഹം ഈ വരഷം വിക്ഷേപിക്കാനിരിക്കുകയാണ്. എന്നാൽ 2009 ല ഇന്ത്യ വിക്ഷേപിച്ച റിസാറ്റ്2 ഉപഗ്രഹം ഇന്നും പ്രവരത്തനക്ഷമമാണ് ബാലാകോട്ടിലെ മികച്ച ഉപഗ്രഹ ദൃശ്യങ്ങൾ പകർത്താൻ റിസാറ്റ്2 ന് സാധിക്കും. കേന്ദ്രീകരിച്ച് ഗുണമേന്മയുള്ള വീഡിയോ ദൃശ്യങ്ങള പകരത്താൻ കഴിവുള്ള കാരട്ടോസാറ്റ് ഉപഗ്രങ്ങളും ഇന്ത്യയ്ക്കുണ്ട്. 277 കിലോമീറ്റർ ഉയരത്തിൽ പ്രതിരോധ ഗവേഷണങ്ങളക്കായി വിക്ഷേപിച്ച ഉപഗ്രഹമാണ് മൈക്രോസാറ്റ്ആര. പ്ലാനറ്റ് ലാബ്‌സിന്റെ പകുതി ഉയരത്തില സ്ഥിതി ചെയ്യുന്ന ഈ ഉപഗ്രഹത്തിന് പ്ലാനറ്റ് ലാബിന്റെ ഡോവ് ഉപഗ്രഹ വ്യൂഹത്തേക്കാള മികച്ച ഉപഗ്രഹ ചിത്രങ്ങൾ പകർത്താനുള്ള കഴിവുണ്ട്. ഒരു പക്ഷെ കുറഞ്ഞ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഏക ഐഎസ്ആരഒ ഉപഗ്രഹവും ഇത് തന്നെയാവുംഇതിനെല്ലാം പുറമെ, 2018 ല ഐഎസ് ആരഓ വിക്ഷേപിച്ച ഹൈപ്പർ സ്‌പെക്ട്രൽ ഇമേജിങ് സാറ്റലൈറ്റിന് ഭൂമിയിലുള്ള നിർമിതികൾ ഏത് ലോഹം ഉപയോഗിച്ച് നിരമിച്ചതാണെന്ന് വരെ വേരതിരിച്ചറിയാനുള്ള ശേഷിയുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ഒരു ചിത്രവും ഇന്ത്യന്‍ ഏജന്‍സികള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.ബാലാകോട്ട് ആക്രമണം പരാജയമായിരുന്നുവെന്ന് വാദിക്കുന്ന മാധ്യമ വാർത്തകളും ഭരണ കക്ഷി നേതാക്കളുടെ വൈരുദ്ധ്യം നിറഞ്ഞ അവകാശവാദങ്ങളുമെല്ലാം ജനങ്ങളക്കിടയില തന്നെ ആശയക്കുഴപ്പം സൃഷ്ടിക്കുമ്പോഴും ഇത്രയേറെ ഉപഗ്രഹങ്ങള പകരത്തുന്ന ചിത്രങ്ങള നാഷണല ടെകനിക്കല റിസരച്ച് ഓരഗനൈസേഷനിലെ കംപ്യൂട്ടറില പൂട്ടിവെച്ചിരിക്കുന്നത് എന്തിനാണ് എന്ന ചോദ്യം ഉയരുക സ്വാഭാവികം.
https://www.facebook.com/Malayalivartha





















