തക്കം പാര്‍ത്ത് ഭീകരര്‍; പുൽവാമയിൽ നടത്തിയതു പോലെയുള്ള ചാവേറാക്രമണങ്ങൾ ആവർത്തിക്കാൻ സാധ്യതയുള്ളതായി രഹസ്യാന്വേഷണഏജൻസിയുടെ റിപ്പോർട്ട്

പുൽവാമയിൽ നടത്തിയതു പോലെയുള്ള ചാവേറാക്രമണങ്ങൾ ആവർത്തിക്കാൻ സാധ്യതയുള്ളതായി രഹസ്യാന്വേഷണഏജൻസിയുടെ റിപ്പോർട്ട്. മൂന്നോ നാലോ ദിവസങ്ങളക്കുള്ളിൽ ജമ്മു കശ്മീരില ആക്രമണം നടത്താൻ ജെയ്‌ഷെ. പാകിസ്താനിലെ ബാലാകോട്ടില ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് എത്രയും പെട്ടെന്ന് തിരിച്ചടി നലകാൻ ജെയ്‌ഷെ മുഹമ്മദ് രഹസ്യമായി പദ്ധതി തയ്യാറാക്കുന്നതായാണ് സൂചന. സുരക്ഷാ ഏജൻസികളോട് ജാഗ്രത പുലർത്തുന്നതിനും കശ്മീരില സുരക്ഷ വർധിപ്പിക്കാനും രഹസ്യാന്വേഷണ ഏജൻസി ആവശ്യപ്പെട്ടിട്ടുണ്ട്.
വടക്കൻ കശ്മീരിലെ ഖാസിഗുണ്ഡിലും അനന്തനാഗിലും അതിതീവ്രതയുള്ള സ്‌ഫോടകവസ്തുക്കള ഉപയോഗിച്ചുള്ള ആക്രമണം ഉണ്ടാകാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. ടാറ്റാ സുമോ എസ് യു വി സഫോടനത്തിനുപയോഗിക്കുമെന്നും സൂചനയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ജമ്മുവിലെ ബസ് സ്റ്റാന്ഡിൽ വ്യാഴാഴ്ചയുണ്ടായ ഗ്രനേഡ് ആക്രമണത്തിന് പിന്നാലെയാണ് ഇന്റലിജന്‌സ് ഏജന്‌സി മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. ആക്രമണത്തില്‌രണ്ടു പേരകൊല്ലപ്പെടുകയും 30 ഓളം പേര്ക്ക് പരിക്കേലക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് പിന്നാലെ ജെയ്‌ഷെ മുഹമ്മദ് സംഘടനാപ്രവർത്തകനെ സുരക്ഷാസേന അറസ്റ്റ് ചെയ്തിരുന്നു. മുന്നിലും പിന്നിലുമായി ഏതാനും കിലോമീറ്ററുകള്‍ ഒഴിച്ചിട്ട് കനത്ത സുരക്ഷാ വലയത്തിലാണു സേനാ വാഹനവ്യൂഹം പതിവായി നീങ്ങുന്നത്. മറ്റു വാഹനങ്ങള്‍ പൂര്‍ണമായി ഒഴിച്ചു നിര്‍ത്തിയ ശേഷം സരുക്ഷാ അകമ്പടിയോടെ നീങ്ങുന്ന സേനാ വ്യൂഹത്തിനു നേര്‍ക്ക് ഇടിച്ചുകയറ്റാന്‍ ഭീകരര്‍ക്ക് എളുപ്പം കഴിയില്ല.ദേശീയ പാതയില്‍ വിവിധയിടങ്ങളിലുള്ള ഇടറോഡുകളിലൊന്നിലൂടെ ഭീകരരുടെ വാഹനം അപ്രതീക്ഷിതമായി എത്തിയതാവാമെന്നാണു നിഗമനം. മഞ്ഞുവീഴ്ച മൂലം കഴിഞ്ഞ ദിവസങ്ങളില്‍ അടഞ്ഞു കിടന്ന പാത തുറന്നപ്പോഴുണ്ടായ വാഹനങ്ങളുടെ അമിത തിരക്കും ഭീകരര്‍ മുതലെടുത്തു. സേനാ വ്യൂഹത്തിനു നേര്‍ക്കു വെടിവയ്പ് നടന്ന സാഹചര്യത്തില്‍ വാഹനത്തില്‍ ആദില്‍ അഹമ്മദിനു പുറമെ മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നിരിക്കുമെന്നു സേനാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. സേനാംഗങ്ങളുടെ നീക്കം സംബന്ധിച്ച വിവരം ഭീകരര്‍ മുന്‍കൂട്ടി അറിഞ്ഞിരുന്നോ എന്നതും പരിശോധിക്കുന്നുണ്ട്. ആദിലിന് ഇത്രയധികം സ്‌ഫോടകവസ്തുക്കള്‍ എവിടെ നിന്നു ലഭിച്ചുവെന്നതിന് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല. കശ്മീരില്‍ സജീവമായ ഹിസ്ബുല്‍ മുജാഹിദീന്‍, ലഷ്‌കറെ തയിബ എന്നീ ഭീകരസംഘടനകളുടെ സഹായം ആക്രമണം ആസൂത്രണം ചെയ്ത ജയ്ഷ് ഭീകരര്‍ക്കു ലഭിച്ചിട്ടുണ്ടെന്നാണു സൂചന. ആക്രമണത്തിന് ഉപയോഗിച്ചതെന്നു കരുതുന്ന 350 കിലോ സ്‌ഫോടകവസ്തു തദ്ദേശീയമായി ഉണ്ടാക്കിയതാണെന്നാണു സേനയുടെ നിഗമനം. ക്വാറികളില്‍ ഉപയോഗിക്കുന്ന വസ്തുക്കളും സ്‌ഫോടനത്തിന് ഉപയോഗിച്ചു. വനമേഖലയിലുള്ള ഭീകരരുടെ ഒളിത്താവളങ്ങള്‍, ഭീകരരെ പിന്തുണയ്ക്കുന്നവരുടെ വീടുകള്‍ എന്നിവിടങ്ങളിലാവാം അവ ഒളിപ്പിച്ചത്. സേനാംഗങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായേക്കാമെന്നും ജാഗ്രത വേണമെന്നും കഴിഞ്ഞ 8ന് സിആര്‍പിഎഫ് ഡിഐജിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു കശ്മീര്‍ പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ആക്രമണം എവിടെ, എപ്പോള്‍, ആര്‍ക്കുനേരെ നടക്കുമെന്ന കൃത്യമായ വിവരം ശേഖരിക്കുന്നതില്‍ ഇന്റിലിജന്‍സ് പരാജയപ്പെട്ടു. ഭീകരവാദം പ്രാദേശികമായി തൊണ്ണൂറുകളില്‍ അതിര്‍ത്തി കടന്നെത്തിയ ഭീകരരാണു നാശം വിതച്ചതെങ്കില്‍ ഇന്ന് കശ്മീര്‍ താഴ്!വരയില്‍ നിന്ന് ചേരുന്ന യുവാക്കളാണു ഭീകര സംഘങ്ങളുടെ മുന്‍നിരയിലുള്ളത്. ദക്ഷിണ കശ്മീരിലെ ഷോപിയാന്‍, പുല്‍വാമ മേഖലകളാണ് പ്രാദേശിക ഭീകരപ്രവര്‍ത്തനത്തിന്റെ പ്രഭവ കേന്ദ്രം.
https://www.facebook.com/Malayalivartha





















