22 ഭീകരവാദ ട്രെയിനിങ് ക്യാമ്പുകൾ സജീവം; ജെയ്ഷെ മുഹമ്മദിന്റെ ഒമ്പതെണ്ണം അടക്കം പാകിസ്താനില്22 ഭീകരവാദ ട്രെയിനിങ് ക്യാമ്പുകൾ സജീവമായി പ്രവർത്തിക്കുന്നതായി റിപ്പോര്‍ട്ട്

ജെയ്ഷെ മുഹമ്മദിന്റെ ഒമ്പതെണ്ണം അടക്കം പാകിസ്താനില്22 ഭീകരവാദ ട്രെയിനിങ് ക്യാമ്പുകൾ സജീവമായി പ്രവർത്തിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുവരെ ഈ കേന്ദ്രങ്ങൾക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഒരു മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥൻ വാഷിങ്ടണിൽ പറഞ്ഞു. ഇവർക്കെതിരെ കർശന നപടി സ്വീകരിച്ചില്ലെങ്കിൽ ബാലാകോട്ടിന് സമാനമായ സൈനിക നടപടികളെടുക്കേണ്ടി വരുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
പാകിസ്താന് ഭീകരതയുടെ ആഗോള കേന്ദ്രമാണ്. ഭീകരവാദ സംഘടനകൾക്കും ഭീകരവാദികൾക്കുമെതിരെ വിശ്വസനീയമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ബാലാകോട്ട് ആക്രമണത്തിന് ശേഷം ഭീകരർക്കെതിരെ പാകിസ്ഥാൻ കർശന നടപടി കൈക്കൊള്ളേണ്ടതിന് പകരം കറാച്ചിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും വ്യോമ ഗതാഗതം അടച്ചിടുകയും ചെയ്യുകയാണ് ഉണ്ടായത്. നുണപ്രചാരണങ്ങൾ നിരത്തുക എന്നത് അവരുടെ ഭാഗമാണ്അടുത്തിടെ നിരവധി ഭീകരവാദ ഗ്രൂപ്പുകള്‌ക്കെതിരെ പാകിസ്താന്‌നടപടിയെടുത്തെന്ന് പറഞ്ഞ് കേട്ടിരുന്നെങ്കിലും അതിൽ പുതുമയൊന്നുമില്ല. ഇന്ത്യയിൽ ഓരോ ഭീകരാക്രമണം നടത്തിയ ശേഷവും അവർ നടത്തുന്ന നാടകമാണിത്. ഭീകര നേതാക്കളെ വീട്ടുതടങ്കലിലാക്കി എന്ന് പറഞ്ഞ് ആഡംബര താമസ സൗകര്യമൊരുക്കുന്ന ചുറ്റിത്തിരിയുന്ന വാതിൽ നയമാണ് പാകിസ്താന്റേത്. സ്ഥിതിഗതികൾ സാധാരണ നിലയിലായാൽ വീട്ടുതടങ്കലിലാക്കി സംരക്ഷണം നൽകിയവരെ വിട്ടയക്കുകയും ചെയ്യും.
എന്നാൽ പുല്‌വാമ ആക്രമണത്തിന് ശേഷം ഇന്ത്യ ഒരു പുതിയ തീരുമാനമാണ് എടുത്തിരിക്കുന്നത്. അതിര്ത്തി കടന്ന് വരുന്ന എല്ലാ ഭീകരാക്രമണങ്ങള്ക്കും അപ്പപ്പോള്തന്നെ പ്രതികാരം ചെയ്യും. അയല്‌രാജ്യത്തിന് നല്‌കേണ്ട വില നല്കിക്കൊണ്ട് തന്നെയാകും നടപടിയെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
https://www.facebook.com/Malayalivartha





















