പടിയിറങ്ങും മുന്‍പ് ലക്ഷം കോടികള്‍; തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുന്‍പു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ അവസാന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചത് 1 ലക്ഷം കോടിയോളം രൂപ ചെലവു വരുന്ന പദ്ധതികള്‍

തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുന്‍പു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ അവസാന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചത് 1 ലക്ഷം കോടിയോളം രൂപ ചെലവു വരുന്ന പദ്ധതികള്‍. പുതിയ പദ്ധതികളും തുടര്‍പദ്ധതികളും ഇതിലുണ്ട്. ഇത് രാജ്യത്തിന് പകരുന്ന ഊര്‍ജം ചെറുതല്ല.
പ്രഖ്യാപനങ്ങള്‍ ഇവയാണ്
25,000 കോടി രൂപ ചെലവില്‍ ഡല്‍ഹി മെട്രോ നാലാം ഘട്ടം, 33,690 കോടി രൂപ അടങ്കലുള്ള മുംബൈ സബര്‍ബന്‍ റെയില്‍വേ, ബിഹാറിലെ ബക്‌സറില്‍ താപവൈദ്യുതി നിലയം, സിക്കിമില്‍ തീസ്ത ജലവൈദ്യുതി നിലയം, എയര്‍ സ്ട്രിപ്പുകള്‍, എയ്ഡ്‌സ് നിയന്ത്രണം, കരിമ്പു കര്‍ഷകര്‍ക്കും പഞ്ചസാര മില്ലുകള്‍ക്കും സഹായം, തുടങ്ങി നിരവധി വികസന പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. മൊബിലിറ്റി സൊല്യൂഷന്‍സ് ശുദ്ധ ഇന്ധനം പ്രോത്സാഹിപ്പിക്കുന്നതിനു നിതി ആയോഗിന്റെ മൊബിലിറ്റി സൊല്യൂഷന്‍സ് കര്‍മരേഖയ്ക്ക് അംഗീകാരം.
ഉഡാന്‍ പദ്ധതി പ്രകാരം വിവിധ സംസ്ഥാനങ്ങളില്‍ ഉപയോഗിക്കാതെ കിടക്കുന്ന 50 വിമാനത്താവളങ്ങളും എയര്‍ സ്ട്രിപ്പുകളും കൂടി പുനരുദ്ധരിക്കും. ആദ്യ രണ്ടു ഘട്ടങ്ങളില്‍ 129 വിമാനത്താവളങ്ങളും എയര്‍ സ്ട്രിപ്പുകളും പുനരുദ്ധരിച്ച് 20 എയര്‍ലൈനുകള്‍ക്ക് 458 റൂട്ടുകള്‍ അനുവദിച്ചിരുന്നു.
വിമുക്തഭടന്മാരുടെ ആരോഗ്യപദ്ധതിയില്‍ 43,000 പേരെക്കൂടി ഉള്‍പ്പെടുത്തി. രണ്ടാം ലോകയുദ്ധത്തില്‍ പങ്കെടുത്തവര്‍, എമര്‍ജന്‍സി കമ്മിഷന്‍ഡ് ഓഫിസര്‍മാര്‍, സേവനം പൂര്‍ത്തിയാക്കാതെ വിരമിച്ചവര്‍, ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫിസര്‍മാര്‍ എന്നിവര്‍ക്കും പങ്കാളികള്‍ക്കും പ്രയോജനം. പദ്ധതികള്‍ ഇടക്കാല ബജറ്റിന്റെ ഭാഗമല്ലെന്നു ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പുതിയ സര്‍ക്കാര്‍ അവതരിപ്പിക്കാനിരിക്കുന്ന പൂര്‍ണ ബജറ്റിലും ഇവ ഉള്‍പ്പെടുത്തേണ്ടി വരും. ഏതായാലും പടിയിറങ്ങും മുന്‍പ് ലക്ഷം കോടികള്‍ പ്രഖ്യാപിച്ചുള്ള മോദിയുടെ നടപടികള്‍ക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്.
https://www.facebook.com/Malayalivartha





















