ഇന്ത്യ കുതിക്കും അക്കുലയുമായി; ഇന്ത്യന്‍ സൈന്യം കുതിക്കും; പത്തുവര്‍ഷത്തേക്ക് അന്തര്‍വാഹിനി പാട്ടത്തിനെടുക്കുന്നത് 300 കോടി ഡോളറിന്

ഇന്ത്യ കുതിക്കും അക്കുലയുമായി. റഷ്യയില്‍നിന്ന് ആണവാക്രമണ ശേഷിയുള്ള അന്തര്‍വാഹിനി പാട്ടത്തിനെടുക്കാന്‍ ഇന്ത്യ തീരുമാനിച്ചതോടെ ഇനി പ്രതിരോധമേഖലയില്‍ ഇന്ത്യയെ തോല്‍പിക്കാനാവില്ല. 300 കോടി ഡോളറിനാണ് പത്തുവര്‍ഷത്തേക്ക് അന്തര്‍വാഹിനി പാട്ടത്തിനെടുക്കുന്നത്. മാസങ്ങള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പിട്ടത്. അക്കുല വിഭാഗത്തില്‍പെട്ട അന്തര്‍വാഹിനി 2025ഓടെ ഇന്ത്യന്‍ നാവികസേനയ്ക്കു റഷ്യ കെമാറും. ചക്ര3 എന്ന പേരിലാവും പിന്നീട് അറിയപ്പെടുക.
ഇന്ത്യന്‍ നാവികസേന പാട്ടത്തിനെടുക്കുന്ന മൂന്നാമത്തെ റഷ്യന്‍ അന്തര്‍വാഹിനിയാണിത്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ചൈന സൈനികശക്തി വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം. 1988ല്‍ മൂന്നു വര്‍ഷത്തേക്കാണ് ആദ്യമായി റഷ്യയില്‍നിന്ന് അന്തര്‍വാഹിനി പാട്ടത്തിനെടുത്തത്. തുടര്‍ന്ന് 2012ല്‍ പത്തുവര്‍ഷത്തേക്ക് മറ്റൊരു അന്തര്‍വാഹിനിയും എടുത്തു. 2022ല്‍ ഇതിന്റെ കാലാവധി നീട്ടാനും ഇന്ത്യ പദ്ധതിയിടുന്നുണ്ട്.
ഉത്തര്‍പ്രദേശിലെ അമേഠിയില്‍ റഷ്യയുമായി ചേര്‍ന്ന് എകെ203 റൈഫിളുകള്‍ നിര്‍മിക്കാനുള്ള ഫാക്ടറി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് അന്തര്‍വാഹിനി കരാര്‍ ധാരണയായത്. ഒക്‌ടോബറില്‍ റഷ്യയുമായി എസ്4 വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം വാങ്ങാനുള്ള കരാറിലും ഇന്ത്യ ഒപ്പുവച്ചിരുന്നു. അഗ്നിക്ക് പിന്നാലെ ചക്രയും കൂടി എത്തുമ്പോള്‍ രാജ്യം ശക്തമാകും. പാക്കിസ്ഥാന്‍ ഇപ്പോള്‍ പേടിയിലാണ്. അതിന്റെ സൂചനകള്‍ പലപ്പോഴായി പാക്കിസ്ഥാന്‍ കാണിച്ചിരുന്നു. ഇന്ത്യ അഗ്‌നി മിസൈല്‍ പരീക്ഷണം നടത്തി ഒന്നര പതിറ്റാണ്ടിന് ശേഷമാണ് പാകിസ്ഥാന്‍ ഘോറി മിസൈല്‍ പരീക്ഷിച്ചിരുന്നു . വിജയകരമായിരുന്നുവെന്ന് പാകിസ്ഥാന്‍ അവകാശപ്പെടുമ്പോഴും ലക്ഷ്യം ഭേദിക്കാന്‍ ഘോറിയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് ഇന്ത്യുടെ പുതിയ നീക്കം. ഇന്ത്യയുടെ അഗ്‌നി മിസൈലുകള്‍ക്ക് മുന്നില്‍ ഘോറി യും,ബാബറുമൊക്കെ നിഷ്പ്രഭമെന്നാണ് പ്രതിരോധ വിദഗ്ദരുടെ അഭിപ്രായം. വിപുലമായ ഗതിനിയന്ത്രണസംവിധാനവും, വളരെ ഉയര്‍ന്ന കൃതകൃത്യതയും പ്രത്യേകതയാണ്. കൃത്യമായ ലക്ഷ്യത്തിന്റെ ഏതാനും മീറ്ററുകള്‍ക്കപ്പുറം ഇതിന്റെ ലക്ഷ്യം തെറ്റില്ലെന്നത് എടുത്തു പറയേണ്ട വസ്തുതയാണ്. നിലവില്‍ ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ അഗ്‌നി 6ന്റെ പണിപ്പുരയിലാണ്. 8000 കിലോമീറ്ററിലേറെയാണ് ഈ അഗ്‌നി മിസൈലിന്റെ പരിധി. പത്ത് അണ്വായുധങ്ങള്‍ വരെ വഹിക്കാന്‍ ഈ മിസൈലിനാകും. ഇനി ചക്രയും കൂടിയാകുമ്പോള്‍ പാക്കിസ്ഥാന്‍ നെട്ടോട്ടമോടും. നിരവധി മിസൈലുകള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പാകിസ്ഥാന്‍ പരീക്ഷിക്കുന്നുണ്ടെങ്കിലും അഗ്‌നിയെ പ്രതിരോധിക്കാന്‍ തക്ക ഒന്നും വികസിപ്പിക്കാന്‍ പാകിസ്ഥാന് കഴിഞ്ഞില്ല .ഗാസ്‌നവി, അബ്ദാലി, ഘോറി , ഷഹീന്‍, ബാബര്‍ ക്രൂസ് മിസൈല്‍, ടാങ്ക്‌വേധ ഷിക്കന്‍ ഇതൊക്കെ എടുത്ത് പാക്കിസ്ഥാന്‍ പയറ്റിലും ഇന്ത്യയ്ക്ക് മുന്നില്‍ അതൊക്കെ മലപ്പുറം കത്തി, മെഷീന്‍ ഗണ്ണ് ഒടുവില്‍ പവനായി ശവമായി എന്ന അവസ്ഥയാകും.
https://www.facebook.com/Malayalivartha





















