നാല് ശക്തരായ സ്ത്രീകളാണ് എനിക്കൊപ്പമുള്ളത് ; അന്താരാഷ്ട്ര വനിതാ ദിനത്തിൽ ആഹ്ലാദം പങ്കുവെച്ച് റോബർട്ട് വദ്ര

അന്താരാഷ്ട്ര വനിതാ ദിനത്തിൽ തന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ശക്തരായ സ്ത്രീകൾക്ക് ആശംസയർപ്പിച്ച് റോബർട്ട് വാദ്ര.അമ്മയും അമ്മായിഅമ്മയും ഭാര്യയും മകളുമാണ് തനിക്ക് ചുറ്റുമുള്ള ശക്തരായ വനിതകളെന്ന് വദ്ര തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
കഠിനാദ്ധ്വാനം, ധൈര്യം, അനുകമ്പ, ദൃഢനിശ്ചയം എന്നീ വാക്കുകളാണ് ഇവരെക്കുറിച്ച് വിശേഷിപ്പിക്കാൻ വാദ്ര ഉപയോഗിച്ചത്. കുടുംബത്തിനൊപ്പം നിൽക്കുന്ന രണ്ട് ചിത്രങ്ങളാണ് അദ്ദേഹം തന്റെ കുറിപ്പിനൊപ്പം ചേർത്തിരിക്കുന്നത്.
ഒന്ന് ഭാര്യയുടെ അമ്മയും കോൺഗ്രസ് അധ്യക്ഷയുമായ സോണിയ ഗാന്ധി, അമ്മ മൗറീൻ വാദ്ര എന്നിവരുള്ളതും രണ്ടാമത്തെ ഫോട്ടോയിൽ ഭാര്യ പ്രിയങ്ക ഗാന്ധിയും മകളും.
ബിക്കാനീർ ഭൂമി തട്ടിപ്പ് കേസിൽ റോബർട്ട് വാദ്ര അടക്കം നാലുപേരുടെ സ്വത്ത് കണ്ടുകെട്ടിയിരുന്നു. കേസിൽ വദ്രയെയും അമ്മയെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. താൻ നീതിയിലും സത്യത്തിലും വിശ്വസിക്കുന്നു എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ വനിതാ ദിനസന്ദേശത്തിനൊപ്പം വദ്രേ കുറിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha





















