നരേന്ദ്ര മോദി സര്‍ക്കാരിന്റെ "എക്സ്പയറി ഡേറ്റ്' കഴിഞ്ഞു; റഫാല്‍ കരാറുമായി ബന്ധപ്പെട്ട ഫയലുകള്‍പോലും സൂക്ഷിക്കാന്‍ കഴിയാത്ത ആള് എങ്ങനെ രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് മമത ബാനര്‍ജി

നരേന്ദ്ര മോദി സര്‍ക്കാരിന്റെ "എക്സ്പയറി ഡേറ്റ്' കഴിഞ്ഞെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. റഫാല്‍ കരാറുമായി ബന്ധപ്പെട്ട ഫയലുകള്‍പോലും സൂക്ഷിക്കാന്‍ കഴിയാത്ത ആള് എങ്ങനെ രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുമെന്നും മമത ചോദിച്ചു. കോല്‍ക്കത്തയില്‍ വനിതാദിനത്തോടനുബന്ധിച്ച് നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
മോദിയുടെ ഭരണത്തില്‍ കാഷ്മീരിലെ ഭീകരാക്രമണങ്ങളുടെ എണ്ണം 260 ശതമാനമാണ് വര്‍ധിച്ചത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണത്തിന് താഴ്വരയില് സമാധാനം കൊണ്ടുവരാന്‍ സാധിക്കില്ലെന്നും മമത ആരോപിച്ചു. തെരഞ്ഞെടുപ്പിനു ശേഷം പുതിയ സര്‍ക്കാര്‍ ജമ്മുകാഷ്മീരില്‍ സമാധാനം പുനസ്ഥാപിക്കും.
രാജ്യത്തിന്റെ കരുതല്‍ ധനമെല്ലാം നരേന്ദ്ര മോദി മോഷ്ടിച്ച് പാര്‍ട്ടി ഫണ്ടിലേക്ക് മാറ്റി. റഫാല്‍ വിവരങ്ങള്‍ സൂക്ഷിക്കാത്ത സര്‍ക്കാര്‍ എങ്ങനെ രാജ്യത്തിനു സുരക്ഷ ഒരുക്കുമെന്നും മമത ചോദിച്ചു.
https://www.facebook.com/Malayalivartha





















