അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യ അതിര്‍ത്തി കടന്ന് മൂന്ന് തവണ ആക്രമണങ്ങള്‍ നടത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്

അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യ അതിര്‍ത്തി കടന്ന് മൂന്ന് തവണ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന അവകാശവാദവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് രംഗത്ത്.ഇന്ത്യന്‍ സേനകള്‍ വിജയകരമായി മൂന്ന് വട്ടം അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയെന്നും ഇതില്‍ രണ്ട് ആക്രമണങ്ങളെ കുറിച്ച് മാത്രം സംസാരിക്കാമെന്നും മൂന്നാമത്തേതിനെ പറ്റി പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 2016ല്‍ നടത്തിയ മിന്നലാക്രമണവും പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ബാലക്കോട്ട് ആക്രമണവുമാണ് അദ്ദേഹം സൂചിപ്പിച്ചത്.
അതേസമയം, ബാലക്കോട്ട് ആക്രമണം നടന്നതിന് തെളിവുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണം ലക്ഷ്യം കണ്ടെന്നും എഫ് 16 വിമാനം ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചില്ലെന്ന പാക്ക് വാദം കള്ളമാണെന്നും ഭീകരവാദത്തിനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പ്രതിരോധ വക്താവ് രവീഷ് കുമാറാണ് പറഞ്ഞത്.
പാക്കിസ്ഥാന്റെ പോര്‍ വിമാനം തകര്‍ന്ന സംഭവത്തില്‍ പാക്കിസ്ഥാന്‍ മൗനം പാലിക്കുകയാണെന്നും ബാലക്കോട്ട് ആക്രമണത്തെ കുറിച്ച് പാക്കിസ്ഥാന്‍ വ്യാജ പ്രചാരണം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha





















