ബാലാക്കോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരവാദികളുടേതെന്ന പേരില്‍ പ്രചരിക്കുന്ന മൃതദേഹങ്ങളുടെ ചിത്രം വ്യാജം

ബലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടേതെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയകളില്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിക്കുന്നുന്നു. നിരവധി മൃതദേഹങ്ങള്‍ കൂട്ടമായി സംസ്‌കരിക്കുന്നതിന്റെയും മോര്‍ച്ചറിയില്‍ കൂട്ടിയിട്ടിരിക്കുന്നതിന്റെയും ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളുമാണ് പ്രചരിച്ചിരുന്നത്. ബലാക്കോട്ടെ ആക്രമണത്തില്‍ 292 തീവ്രവാദികള്‍ മരിച്ചെന്നും പാകിസ്താനിലെ മെഡിക്കല്‍ കോളജില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പറയുന്നു.
എന്നാല്‍ ചിത്രങ്ങള്‍ വ്യജമാണെന്നാണ് ദി ക്വിന്റ്, ആള്‍ട്ട് ന്യൂസ് സൈറ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്. ചിത്രങ്ങളില്‍ ചിലത് പാക്കിസ്താനില്‍ 2015 ല്‍ ഉണ്ടായ ഉഷ്ണതരംഗത്തില്‍ മരിച്ചവരുടേതാണെന്നാണ് ദി ക്വിന്റ് ചൂണ്ടിക്കാട്ടുന്നത്. ഇതേ ചിത്രം പാകിസ്താന്‍ കാ ഖുദാ ഹാഫിസ് എന്ന വെബ്‌സൈറ്റില്‍ മുന്‍പ് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
മറ്റ് ചിത്രങ്ങള്‍ ഉഷ്ണ തരംഗം റിപ്പോര്‍ട്ട് ചെയ്തുകൊണ്ട് ഇന്റര്‍നാഷനല്‍ ബിസിനസ് ടൈംസ്, ഗാര്‍ഡിയന്‍ എന്നിവയും നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാകിസ്താനിലെ തന്നെ ക്വറ്റയില്‍ 2013 ഫെബ്രുവരി 13 ന് ഉണ്ടായ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെതാണ് മറ്റ് ചിത്രങ്ങള്‍. അസോസിയേറ്റ് പ്രസ്സ് നേരത്തെ ഇത് പ്രസിദ്ധീകരിച്ചിരുന്നു. കശ്മീരില്‍ 2005 ല്‍ ഉണ്ടായ ഭൂചലനത്തിന്റെ ദൃശ്യങ്ങളും ബലാക്കോട്ടിലെതെന്ന പേരില്‍ പ്രചരിക്കുന്നുണുണ്ട്.
അതേസമയം, വ്യോമാക്രമണത്തിലെ മരണ സംഖ്യ ഇതുവരെ പുറത്തുവിടാന്‍ സേന തയ്യാറായിട്ടില്ല. മരിച്ചവരുടെ എണ്ണം എടുക്കല്ല, മറിച്ച് ലക്ഷ്യം തകര്‍ക്കുക എന്നത് മാത്രമാണെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ സര്‍ക്കാരും ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യ നടത്തിയ ആക്രമണത്തില്‍ നിരവധി പൈന്‍ മരങ്ങള്‍ നശിച്ചെന്നായിരുന്നു പാകിസ്താന്റെ പ്രതികരണം. പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശത്ത് നാശനഷ്ടങ്ങള്‍ വരുത്തിയതിന് ഇന്ത്യന്‍ വ്യോമസേനയ്‌ക്കെതിരെ യുഎന്നിനെ സമീപിക്കുമെന്നും പാകിസ്താന്‍ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha





















