ലോക് സഭാ തെരെഞ്ഞെടുപ്പ് അടുക്കുംതോറും മോദി വീണ്ടും താരമായി മാറുന്നു... രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി മോദി, സര്‍വേ റിപ്പോര്‍ട്ട് പുറത്ത്

ലോക് സഭാ തെരെഞ്ഞെടുപ്പ് അടുക്കുംതോറും മോദി വീണ്ടും താരമായി മാറുകയാണ്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി വര്‍ദ്ധിച്ചതായിയുള്ള സര്‍വേഫലമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പാകിസ്ഥാനില്‍ നടത്തിയ മിന്നലാക്രമണത്തിനും ഈ വര്‍ഷത്തെ കേന്ദ്ര ബഡ്ജറ്റിനും ശേഷം മോദിയുടെ ജനപ്രീതി ഉയര്‍ന്നതായാണ് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്.
റിപ്പബ്ലിക് ടിവിയും സി വോട്ടറുമായി സഹകരിച്ച് നടത്തിയ ദേശീയ അംഗീകാര സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. ഫെബ്രുവരി ഒന്നുമുതല്‍ മാര്‍ച്ച് ഏഴുവരെയായിരുന്നു സര്‍വേ നടത്തിയത്. പാകിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടിക്കുന്നത് വരെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയേക്കാള്‍ 24ശതമാനം മാത്രമേ മോദിക്ക് വോട്ടുകള്‍ ഉണ്ടായിരുന്നുള്ളു. എന്നാല്‍ മിന്നലാക്രമണത്തിന് ശേഷം അത് 13.3ശതമാനം കൂടി ഉയരുകയായിരുന്നെന്ന് സര്‍വേ ഫലം വ്യക്തമാക്കുന്നു.സര്‍വേ നടത്തുന്നതിനായി 4506പേരെയാണ് സമീപിച്ചത്. ഇതിന്റെ 53ശതമാനം പേര്‍ മോദിയെയും 36.2 ശതമാനം ആള്‍ക്കാര്‍ രാഹുല്‍ ഗാന്ധിയെയുമാണ് പിന്തുണച്ചത്. എന്നാല്‍ 6.6ശതമാനം ആള്‍ക്കാര്‍ ഇരുവരും അടുത്ത പ്രധാനമന്ത്രിയാകേണ്ട എന്ന നിലപാടിലായിരുന്നു. ബാക്കിയുണ്ടായിരുന്ന 4.2ശതമാനം പേര്‍ വ്യക്തമായ മറുപടി നല്‍കിയതുമില്ലായിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം മോദി നടത്തിയ പ്രസംഗവും ഏറെ ചര്‍ച്ചയാവുകയാണ്. ഭീകരരെ നേരിടുന്ന കാര്യത്തില്‍ ഇന്ത്യ പുതിയ നയമാണു പിന്തുടരുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് മുംബൈ ഭീകരാക്രമണമുണ്ടായപ്പോള്‍ രാജ്യം അതിനെതിരെ ശക്തമായി പ്രതികരിക്കണമായിരുന്നു. സൈന്യം തിരിച്ചടി നല്‍കാന്‍ ഒരുക്കമായിരുന്നെങ്കിലും അന്നു സര്‍ക്കാരിനു താല്‍പര്യമില്ലാതിരുന്നതുകൊണ്ടാണ് അതു നടക്കാതെ പോയതെന്നാണു റിപ്പോര്‍ട്ടുകള്‍. സൈന്യത്തെ ഒരു നടപടിയും സ്വീകരിക്കാന്‍ അനുവദിച്ചില്ല ഗ്രേറ്റര്‍ നോയ്ഡയിലെ പൊതുപരിപാടിയില്‍ പ്രധാനമന്ത്രി പറഞ്ഞു.
പുതിയ രീതികളും നയങ്ങളുമായാണ് ഇന്ത്യ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഉറി ഭീകരാക്രമണത്തിനു ശേഷം ഭീകരര്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ ഇന്ത്യ അവരെ ഒരു പാഠം പഠിപ്പിച്ചു. ഒന്നും ചെയ്യാത്ത ഒരു സര്‍ക്കാരിനെ മതിയോ ജനങ്ങള്‍ക്ക്?. ഉറങ്ങുന്ന ചൗക്കീദാറിനെ (കാവല്‍ക്കാരന്‍) മതിയോ?. ഉറി ഭീകരാക്രമണത്തിനു ശേഷം തെളിവുകള്‍ ശേഖരിച്ചു. അതുവരെ നടക്കാതിരുന്ന ഒരു കാര്യമാണു നമ്മുടെ സൈനികര്‍ അന്നു ചെയ്തത്. ഭീകരരുടെ വീടിനകത്തു കയറിച്ചെന്നു സൈനികര്‍ അവരെ തകര്‍ക്കുകയായിരുന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ഭീകരരും അവരുടെ സംരക്ഷകരും ഇത്തരത്തിലൊരു നീക്കം പ്രതീക്ഷിച്ചിരുന്നില്ല. ഇന്ത്യ ഒരിക്കല്‍ സര്‍ജിക്കല്‍ സ്‌െ്രെടക്ക് നടത്തിയതിനാല്‍ വീണ്ടും അങ്ങനെ ചെയ്യുമെന്ന് അവര്‍ കരുതി. അതുകൊണ്ട് അവര്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സുരക്ഷയേര്‍പ്പെടുത്തി. എന്നാല്‍ ഇത്തവണ നമ്മള്‍ വ്യോമമാര്‍ഗമാണു പോയത്.
പുലര്‍ച്ചെ 3.30നാണ് ബാലാക്കോട്ടില്‍ വ്യോമാക്രമണം നടത്തിയത്. അതോടെ പാക്കിസ്ഥാന് ഉറക്കം നഷ്ടമായി. വ്യോമാക്രമണത്തിനു ശേഷം ഇന്ത്യ സാഹചര്യങ്ങള്‍ പരിശോധിച്ചുവരികയായിരുന്നു. മോദി ഞങ്ങളെ അടിച്ചേ എന്നു പറഞ്ഞു പുലര്‍ച്ചെ 5 മണി മുതല്‍ കരഞ്ഞത് പാക്കിസ്ഥാനാണ്. ആക്രമണങ്ങളിലൂടെ ഇന്ത്യയെ മുറിവേല്‍പിച്ചാലും തിരിച്ചടിക്കില്ലെന്നാണ് അവര്‍ കരുതിയിരുന്നത്. 2014 വരെയുണ്ടായിരുന്ന റിമോട്ട് കണ്‍ട്രോള്‍ സര്‍ക്കാരിന്റെ നിലപാടുകള്‍ കാരണമാണു ശത്രുക്കള്‍ക്ക് ഇങ്ങനെയൊരു ചിന്ത വന്നത്.
അതുകൊണ്ടാണു ശത്രുക്കള്‍ ഇത്തരമൊരു രീതി പിന്തുടര്‍ന്നത്. ചില നേതാക്കളുടെ വിവാദപരമായ പ്രസ്താവനകള്‍കേട്ട് പാക്കിസ്ഥാനില്‍നിന്നു കയ്യടികളുണ്ടാകുന്നുണ്ട്. ഇത്തരം ആള്‍ക്കാരെ വിശ്വസിക്കണോ വേണ്ടയോ എന്നു ജനം തീരുമാനിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് എല്ലാ അഴിമതിക്കാര്‍ക്കും മോദിയുമായി പ്രശ്‌നങ്ങളുണ്ട്. ഈ കാവല്‍ക്കാരനെ ചൂഷണം ചെയ്യുന്നതില്‍ അവര്‍ക്കിടയില്‍ മല്‍സരം തന്നെയുണ്ട്. അതിലൂടെ വോട്ടുകള്‍ കിട്ടുമെന്നാണ് അവര്‍ കരുതുന്നത്. മോദിയെ എതിര്‍ക്കുന്ന കാര്യത്തില്‍ അവര്‍ ഏറെ ആശങ്കയിലാണ്. അതുകൊണ്ടാണു പ്രതിപക്ഷം ഇപ്പോള്‍ രാജ്യത്തെയും എതിര്‍ക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha





















