തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് ബിജെപി സൈന്യത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്ന് അഖിലേഷ് യാദവ്

തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് ബിജെപി സൈന്യത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. സൈനിക സ്കൂളില്‍ പഠിച്ചതുകൊണ്ടാവാം താനും തന്റെ പാര്‍ട്ടിയും ഒരിക്കലും ഒരു തരത്തിലുള്ള പ്രചരണത്തിനും സൈന്യത്തെ ഉപയോഗിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. വെറുപ്പ് പടര്‍ത്തുന്ന പാര്‍ട്ടിയെന്നാണ് അവര്‍ അറിയപ്പെടുന്നത്. ദരിദ്രരുടേയും കര്‍ഷകരുടേയും മക്കളാണ് അതിര്‍ത്തി കാക്കുന്നത്. ബിജെപി നേതാക്കള്‍ ഇത് വോട്ടാക്കി മാറ്റാമോയെന്നാണ് നോക്കുന്നത്. ബിജെപിക്ക് ഒരു തരത്തിലുള്ള വോട്ടും ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുമ്ബ് ഉത്തര്‍പ്രദേശ് പോലീസ് മേധാവിയെ നീക്കണമെന്ന് അഖിലേഷ് ആവശ്യപ്പെട്ടു. പോലീസുകാര്‍ തന്നെ മോഷണക്കേസുകളില്‍ ഉള്‍പ്പെടുന്നു. ഇത് സംഭവിച്ചെങ്കില്‍ ഡിജിപിയും ഉത്തരവാദിയാണ്. ഇക്കാര്യത്തില്‍ മായാവതി പറഞ്ഞതാണ് ശരിയെന്നും അഖിലേഷ് പറഞ്ഞു.
https://www.facebook.com/Malayalivartha





















