ബിജെപി നേതാവ് മുകുള്‍ റോയിയുമായി കൂടിക്കാഴ്ച നടത്തിയ തൃണമൂല്‍ എംഎല്‍എയ്ക്കെതിരേ നടപടിക്കൊരുങ്ങി മുഖ്യമന്ത്രി മമത ബാനര്‍ജി

ബിജെപി നേതാവ് മുകുള്‍ റോയിയുമായി കൂടിക്കാഴ്ച നടത്തിയ തൃണമൂല്‍ എംഎല്‍എയ്ക്കെതിരേ നടപടിക്കൊരുങ്ങി മുഖ്യമന്ത്രി മമത ബാനര്‍ജി. വെള്ളിയാഴ്ചയാണ് തൃണമൂല്‍ എംഎല്‍എ സബ്യസാചി ദത്ത മുകുള്‍ റോയിയുമായി കൂടിക്കാഴ്ച നടത്തിയത്.
എല്ലാ എംഎല്‍എമാരുടെയും യോഗം വിളിക്കാന്‍ മമത കോല്‍ക്കത്ത മേയറോട് നിര്‍ദേശിച്ചു. എംഎല്‍എയ്ക്കെതിരേ നടപടിയെടുക്കുന്നതിനാണ് യോഗം വിളിച്ചത്. ദത്ത ബിജെപിക്കൊപ്പം ചേരുമെന്ന അഭ്യുഹങ്ങള്‍ക്കിടെയാണ് മുകള്‍ റോയിയുമായി കൂടിക്കാഴ്ച നടത്തിയത്.
https://www.facebook.com/Malayalivartha





















