ഏഴ് ഘട്ടങ്ങളായി ലോക് സഭ തെരഞ്ഞെടുപ്പ് ; കേരളത്തിൽ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി ഏപ്രിൽ 23 ന്; ഒന്നാം ഘട്ടം ഏപ്രിൽ 11 ന്; വോട്ടെണ്ണൽ മെയ് 23ന്; രാജ്യത്തു ഇന്ന് മുതൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നു

29 സംസ്ഥാനങ്ങളിലെ 543 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് എല്ലാ ഒരുക്കങ്ങളും നടത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ. തെരഞ്ഞെടുപ്പ് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ തേടുന്നതായും തെരഞ്ഞെടുപ്പ് കമ്മീഷണർ വാർത്താസമ്മേളനത്തിൽ പറഞ്ഞു .
രാജ്യത്താകെ 90 കോടി വോട്ടർമാർ തെരഞ്ഞെടുപ്പിൽ പങ്കെടുക്കും . 8 കോടി നാല്പതുലക്ഷം പുതിയ വോട്ടർമാർ വോട്ടർപട്ടികയിൽ പേര് ചേർത്തു .എല്ലായിടത്തും വി വി പാറ്റ് നടപ്പിലാക്കും . തെരഞ്ഞെടുപ്പ് തിയതി നിശ്ചയിച്ചത് പരീക്ഷകൾ കൂടി പരിഗണിച്ചാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു
10 ലക്ഷം പോളിംഗ് ബൂത്തുകൾ .വോട്ട് ചെയ്യാൻ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നിർബന്ധം. വോട്ടിംഗ് യന്ത്രത്തിൽ സ്ഥാനാർത്ഥിയുടെ ചിത്രവും ഉൾപ്പെടുത്തും. ക്രിമിനൽ കേസുള്ള സ്ഥാനാർത്ഥികൾ കേസിന്റെ വിവരങ്ങൾ പത്ര പരസ്യം നൽകണം. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം സംസ്‌ഥാന തിരഞ്ഞെടുപ്പ് നടത്തില്ല .വോട്ടിങ് യന്ത്രങ്ങൾക്ക് GPS സുരക്ഷ ഉറപ്പുവരുത്തും.രാത്രിയിലെ ഉച്ചഭാഷിണി ഉപയോഗം തടയും.പ്രകൃതിയെ നശിപ്പിക്കുന്ന വസ്തുക്കൾ പ്രചാരണത്തിന് ഉപയോഗിക്കാൻ അനുവദിക്കില്ല.പുതിയ വോട്ടർമാർക്കു ടോൾ ഫ്രീ നമ്പർ 1950 ൽ സേവനങ്ങൾ ലഭ്യമാകും. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ രാജ്യത്തു ഇന്ന് മുതൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
ഏഴ് ഘട്ടങ്ങളായി ആയിരിക്കും ലോക് സഭ തെരഞ്ഞെടുപ്പുകൾ നടക്കുക .കേരളത്തിൽ മൂന്നാം ഘട്ടത്തിൽ ഏപ്രിൽ 23ന‌് തെരഞ്ഞെടുപ്പ‌് നടക്കും. കേരളത്തിൽ ഒറ്റ ഘട്ടമായി ആയിരിക്കും തെരഞ്ഞെടുപ്പ് നടത്തുക . ഒന്നാം ഘട്ടം ഏപ്രിൽ 11 നും, രണ്ടാം ഘട്ടം ഏപ്രിൽ 18ന‌് , മൂന്നാം ഘട്ടം ഏപ്രിൽ 23ന‌് , നാലാം ഘട്ടം 29ന‌് , അഞ്ചാം ഘട്ടം മെയ് 6ന‌് , ആറാം ഘട്ടം മെയ് 12 നു , ഏഴാം ഘട്ടം 19 ന എന്നിങ്ങനെ നടക്കും. വോട്ടെണ്ണൽ മെയ് 23 നു നടക്കും.
ഒന്നാം ഘട്ടം 20 സംസഥാനങ്ങളിൽ 91 മണ്ഡലങ്ങളിൽ. രണ്ടാം ഘട്ടം 13 സംസ്ഥാനങ്ങളിലെ 97 സീറ്റിൽ. മൂന്നാം ഘട്ടം 14 സംസ്ഥാനങ്ങളിലെ 150 മണ്ഡലങ്ങളിൽ. നാലാം ഘട്ടം 9 സംസ്ഥാനങ്ങളിലെ 71 മണ്ഡലങ്ങളിൽ. അഞ്ചാം ഘട്ടം 7 സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിൽ. ആറാം ഘട്ടം 7 സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിൽ. ഏഴാം ഘട്ടം 8 സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിൽ എന്നിങ്ങനെ നടക്കും.
https://www.facebook.com/Malayalivartha





















