വ്യോമാക്രമണം ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നവെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി

വ്യോമാക്രമണം ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നവെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി. മിന്നലാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം കേന്ദ്രം വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു 250 ഭീകരര്‍ മിന്നലാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന്. എന്നാല്‍ വ്യോമസേന മേധാവി പറയുന്നത് തങ്ങള്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എടുത്തിട്ടില്ലെന്നാണ്. പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം സംബന്ധിച്ച് പ്രതികരിക്കുന്നില്ലെന്നും സിംഗ്വി പറഞ്ഞു. രാജ്യത്തെ സൈനികരോടുള്ള അവഹേളനമാണ് ഇത്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കണമെന്നും സിംഗ്വി കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 26നാണ് വ്യോമസേന ബാലാക്കോട് ജയ്ഷെ മുഹമ്മദ് ഭീകരരുടെ ക്യാന്പുകള്ക്കു നേരെ ആക്രമണം നടത്തിയത്. പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെയായിരുന്നു സൈന്യത്തിന്റെ തിരിച്ചടി.
https://www.facebook.com/Malayalivartha





















