കല്യാണ മണ്ഡപത്തിൽ മദ്യപിച്ച് അഴിഞ്ഞാടി വരൻ; സ്വബോധമില്ലാത്ത വരനെ നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ കല്യാണം വേണ്ടെന്ന് പറഞ്ഞ് വധുവിന്റെ ഇറങ്ങിപ്പോക്ക്...

മദ്യപിച്ച് സ്വബോധമില്ലാതെ വിവാഹമണ്ഡപത്തിൽ കയറിവന്ന് വരന്റെ ബഹളം സഹിക്കാനാകാതെ വധു വിവാഹ വേദിയിൽ നിന്നും ഇറങ്ങിപ്പോയി. ഇരുപതു കാരിയായ റിങ്കി കുമാരിയാണ് വരന്‍ ബബ്‌ലു കുമാര്‍ മദ്യപിച്ച് വിവാഹവേദിയിലെത്തിയതിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പിന്മാറിയത്. ബീഹാറിലെ ദുമാരിയിലാണ് സംഭവം.
ബബ്‌ലു കുമാര്‍ മദ്യപിച്ച് സ്വബോധമില്ലാതെയാണ് വിവാഹവേദിയിലേക്കെത്തിയത്. അയാള്‍ വളരെ മോശമായി വിവാഹവേദിയില്‍ പെരുമാറുകയായിരുന്നു. അങ്ങനെയാണ് തന്റെ മകള്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയത്- വധുവിന്റെ പിതാവ് പറഞ്ഞു. ഇരുകുടുംബങ്ങളും യുവതിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
അതേ സമയം യുവതിയുടെ ബന്ധുക്കള്‍ നേരത്തെ നല്‍കിയ സ്ത്രീധനം വരന്റെ ബന്ധുക്കളില്‍ നിന്ന് തിരികെ വാങ്ങിയശേഷമാണ് വിവാഹസ്ഥലത്ത് നിന്ന് പോകാന്‍ അനുവദിച്ചത്.
https://www.facebook.com/Malayalivartha





















