പുല്‍വാമ ഭീകരാക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ജെയ്‌ഷെ മുഹ്മ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ഇന്ത്യയില്‍ നിന്ന് കാണ്ഡഹാറില്‍ കൊണ്ടു പോയി മോചിപ്പിച്ചതില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് പങ്കുണ്ടെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

പുല്‍വാമ ഭീകരാക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ജെയ്‌ഷെ മുഹ്മ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ഇന്ത്യയില്‍ നിന്ന് കാണ്ഡഹാറില്‍ കൊണ്ടു പോയി മോചിപ്പിച്ചതില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് പങ്കുണ്ടെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അജിത് ഡോവലിന്റെ പങ്ക് വെളിവാക്കുന്ന ചിത്രം മാര്‍ക്ക് ചെയ്ത് ട്വീറ്റ് ചെയ്താണ് രാഹുല്‍ ആരോപണശരം തൊടുത്തത്. മസൂദ് അസ്ഹറിനെ കൈമാറുന്ന ദൃശ്യത്തില്‍ അജിത് ഡോവലിനെ രാഹുല്‍ പ്രത്യേകം മാര്‍ക്ക് ചെയ്തിട്ടുണ്ട്. 40 ധീരജവാന്‍മാരുടെ ജീവന്‍ കവര്‍ന്ന മസൂദിനെ ആരാണ് വിട്ടയച്ചതെന്ന് ജവാന്‍മാരുടെ കുടുംബത്തോട് മോദി പറയണമെന്നും നിങ്ങളുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവ് അസ്ഹറിനെ പാക്കിസ്ഥാനിലേയ്ക്ക് അയക്കാന്‍ ഇടപാട് നടത്തിയ ആളാണെന്ന് അതിനൊപ്പം പറയണമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
മോദിയോട് ഒറ്റ് ചോദ്യം മാത്രം,. ആരാണ് പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്‍മാരെ കൊന്നത്. ആരാണ് ആ കൊലയാളികളുടെ നേതാവ്. അയാളുടെ പേരാണ് മസൂദ് അസ്ഹര്‍. നിങ്ങളുടെ സര്‍ക്കാരാണ് അയാളെ മോചിപ്പിച്ച് പാക്കിസ്ഥാനിലേയ്ക്ക് അയച്ചത് രാഹുല്‍ പറഞ്ഞു.മോദി, താങ്കളെപ്പോലെയല്ല ഞങ്ങള്‍ ഭീകരവാദത്തിനു മുന്നില്‍ മുട്ടുമടക്കില്ല രാഹുല്‍ പറഞ്ഞു.മസൂദ് അസ്ഹര്‍ എന്ന കൊടുംഭീകരനെ തടവില്‍നിന്നു മോചിപ്പിക്കാനായിരുന്നു 1999ലെ കാണ്ഡഹാര്‍ വിമാനറാഞ്ചല്‍. 1999ല്‍ കാഠ്മണ്ഡുഡല്‍ഹി ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം (ഐസി 814) തട്ടിയെടുത്ത് കാണ്ഡഹാറിലിറക്കിയ പാക്ക് ഭീകരര്‍ നൂറ്റിയന്‍പതിലേറെ യാത്രക്കാരെ ബന്ദികളാക്കി. ഇന്ത്യന്‍ ജയിലിലുള്ള മസൂദ് അസ്ഹര്‍, ഉമര്‍ ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് എന്നിവരെ മോചിപ്പിക്കണമെന്ന ആവശ്യത്തിനു വാജ്‌പേയ് സര്‍ക്കാര്‍ വഴങ്ങി. ഭീകരരെ കൈമാറി ബന്ദികളായ യാത്രക്കാരെ മോചിപ്പിച്ചു. മസൂദ് 1999ല്‍ ഇന്ത്യന്‍ ജയിലില്‍നിന്നു മോചിതനായശേഷമാണു ജയ്‌ഷെ മുഹമ്മദ് രൂപീകരിച്ചത്. ചാവേര്‍ ആക്രമണരീതി കശ്മീരില്‍ ആദ്യം പ്രയോഗിച്ചത് ജയ്ഷ് ഭീകരര്‍ ആയിരുന്നു. കശ്മീരി യുവാക്കളെയും സംഘടനയില്‍ ചേര്‍ത്തു. രണ്ടു ദശകത്തിനിടെ ഇന്ത്യയില്‍ മുപ്പത്തിയഞ്ചിലേറെ ഭീകരാക്രമണങ്ങളാണ് ജയ്‌ഷെ മുഹമ്മദ് നടത്തിയത്.ജമ്മു കശ്മീരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനായി എത്തിയ മസൂദ് അസ്ഹര്‍, ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗില്‍നിന്ന് 1994 ഫെബ്രുവരിയിലാണ് അറസ്റ്റിലായത്. അഞ്ചുവര്‍ഷം ജമ്മുവിലെ കോട്ബല്‍വാല്‍ ജയിലിലായിരുന്നു പാര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha





















