ഇത്തവണയും ബിജെപി മിന്നിക്കും ; ഭൂരിപക്ഷം കുറഞ്ഞാലും ബി ജെ പി സര്‍ക്കാര്‍ നേട്ടമുണ്ടാക്കുമെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുറഞ്ഞാലും ബി.ജെ.പി. നേതൃത്വംനല്‍കുന്ന എന്‍.ഡി.എ. തന്നെയാവും സര്‍ക്കാര്‍ രൂപവത്കരിക്കുകയെന്ന് സര്‍വേ

ഭൂരിപക്ഷം കുറഞ്ഞാലും ബി ജെ പി സര്‍ക്കാര്‍ നേട്ടമുണ്ടാക്കുമെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുറഞ്ഞാലും ബി.ജെ.പി. നേതൃത്വംനല്‍കുന്ന എന്‍.ഡി.എ. തന്നെയാവും സര്‍ക്കാര്‍ രൂപവത്കരിക്കുകയെന്ന് സര്‍വേകള്‍. ഉത്തര്‍പ്രദേശിലെ പ്രതിപക്ഷ മഹാസഖ്യമാകും എന്‍.ഡി.എ.ക്ക് ആഘാതമേല്‍പ്പിക്കുക. അതില്ലെങ്കില്‍ മുന്നൂറിലേറെ സീറ്റുകള്‍ എന്‍.ഡി.എ. നേടും. വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസിനുവേണ്ടി ഈ മാസം സിവോട്ടര്‍ നടത്തിയ സര്‍വേയുടേതാണ് റിപ്പോര്‍ട്ട്.
264 സീറ്റാവും എന്‍.ഡി.എ.ക്കു കിട്ടുക. കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എ.ക്ക് 141ഉം. മറ്റു പാര്‍ട്ടികള്‍ക്കെല്ലാംകൂടി 138 സീറ്റുലഭിച്ചേക്കും. ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷ മഹാസഖ്യമില്ലെങ്കില്‍ എന്‍.ഡി.എ.ക്ക് 307 സീറ്റു കിട്ടും. യു.പി.എ. 139 സീറ്റിലൊതുങ്ങും. മറ്റു പാര്‍ട്ടികള്‍ക്കെല്ലാം കൂടി 97 സീറ്റേ കിട്ടൂ. ബി.ജെ.പി.ക്കു തനിച്ച് 220 സീറ്റും സഖ്യകക്ഷികള്‍ക്ക് 44 സീറ്റും കിട്ടും. വൈ.എസ്.ആര്‍. കോണ്‍ഗ്രസ്, മിസോ നാഷണല്‍ ഫ്രണ്‍ഡ് ബിജു ജനതാ ദള്‍, തെലങ്കാന രാഷ്ട്രസമിതി എന്നീ പാര്‍ട്ടികളുമായി തിരഞ്ഞെടുപ്പിനു മുമ്പേ സഖ്യമുണ്ടാക്കിയാല്‍ എന്‍.ഡി.എ. 301 സീറ്റു നേടും.
കോണ്‍ഗ്രസിന് ഒറ്റയ്ക്ക് 86 സീറ്റുകിട്ടും. സഖ്യകക്ഷികള്‍ 55 സീറ്റുനേടും.ഓള്‍ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്‍ഡ്,എല്‍.ഡി.എഫ്., യു.പി.യിലെ മഹാസഖ്യം, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയുമായി തിരഞ്ഞെടുപ്പ് പൂര്‍വസഖ്യമുണ്ടാക്കിയാല്‍ യു.പി.എ.യുടെ സീറ്റുനില 226 ആവും. ബിഹാര്‍ 36 (2014ല്‍ 22), ഗുജറാത്ത് 24 (26), കര്‍ണാടകം 16 (17), മധ്യപ്രദേശ് 24 (26), മഹാരാഷ്ട്ര 36 (23), ഒഡിഷ 12 (1), രാജസ്ഥാന്‍ 20 (24) എന്നിങ്ങനെയാണ് ബി.ജെ.പി.യുടെ സീറ്റുനില കണക്കാക്കുന്നത്.കോണ്‍ഗ്രസാകട്ടെ 2014ലെ നില മെച്ചപ്പെടുത്തും. അസം 7 (2014ല്‍ 3), ഛത്തീസ്ഗഢ് 5 (1), കേരളം 14 (13), കര്‍ണാടകം 9 (9), ജാര്‍ഖണ്ഡ് 5 (6), മധ്യപ്രദേശ് 5 (3), മഹാരാഷ്ട്ര 7 (4), പഞ്ചാബ് 12 (3), രാജസ്ഥാന്‍ 5 (0), തമിഴ്നാട് 4 (0), ഉത്തര്‍പ്രദേശ് 4 (2) എന്നീ സംസ്ഥാനങ്ങളാണ് ഇതിന് യു.പി.എ.യെ സഹായിക്കുക. എന്‍.ഡി.എ.യുടെ വോട്ടുവിഹിതം 31.1 ശതമാനവും യു.പി.എ.യുടേത് 30.9 ശതമാനവുമായിരിക്കും. മറ്റുപാര്‍ട്ടികളുടേത് 28 ശതമാനവും.
https://www.facebook.com/Malayalivartha





















