മോദി പതുങ്ങുന്നത് കുതിക്കാന്‍ ; ബി.ജെ.പി. നേതൃത്വംനല്‍കുന്ന എന്‍.ഡി.എ. തന്നെയാവും സര്‍ക്കാര്‍ രൂപവത്കരിക്കുക; ഭൂരിപക്ഷം കുറഞ്ഞാലും ബി ജെ പി സര്‍ക്കാര്‍ നേട്ടമുണ്ടാക്കുമെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍

ഭൂരിപക്ഷം കുറഞ്ഞാലും ബി ജെ പി സര്‍ക്കാര്‍ നേട്ടമുണ്ടാക്കുമെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ വന്നുകഴിഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുറഞ്ഞാലും ബി.ജെ.പി. നേതൃത്വംനല്‍കുന്ന എന്‍.ഡി.എ. തന്നെയാവും സര്‍ക്കാര്‍ രൂപവത്കരിക്കുകയെന്ന് സര്‍വേകള്‍. ഇതിന്റെ ആവേശത്തിലാണ് ബി.ജെ.പി അണികള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വീണ്ടും അമരത്തെത്തുമെന്ന സൂചനകള്‍ വലിയ പ്രതീക്ഷയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സിനിമ അണിയറയില്‍ ഒരുങ്ങുന്നു. മോദിയായി തകര്‍ത്ത് അഭിനയിക്കുന്നതിനിടെ വിവേക് ഒബ്‌റോയിക്കു പരിക്കേറ്റു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ നായകവേഷമിടുന്ന വിവേക് ഒബ്‌റോയിക്ക് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. ധാരാലി ഗ്രാമത്തിലെ ഗംഗഘട്ടില്‍ മഞ്ഞില്‍ നഗ്‌നപാദനായി നടക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ഒബ്‌റോയിയുടെ കാലിനു പരിക്കേറ്റത്. പ്രധാനമന്ത്രിയുടെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കാനൊരുങ്ങി ബോളിവുഡ് താരം വിവോക് ഒബ്രോയ് വന്നപ്പോള്‍ മുതല്‍ ആവേശത്തിലാണ് സിനിമാപ്രമേികളും പാര്‍ട്ടി പ്രവര്‍ത്തകരും. പി.എം നരേന്ദ്രമോദി എന്ന ബയോപിക് ചിത്രം ഓമങ് കുമാറാണ് സംവിധാനം ചെയ്യുന്നത്. മേരികോം, സരബ്ജിത്ത് എന്നീ ബയോപിക് ചിത്രങ്ങളുടെ സംവിധായകനാണ് ഒമങ്. സിനിമാ നിരൂപകനായ തരണ്‍ ആദര്‍ശാണ് ചിത്രം സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടത്. ജനുവരി രണ്ടാംവാരത്തോടെയാണ് ചിത്രീകരണം ആരംഭിച്ചത്. ഗുജറാത്ത്, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സ്ഥലങ്ങളിലാണ് പി.എം നരേന്ദ്രമോദിയുടെ ചിത്രീകരണം നടക്കുക. 2013 ല്‍ പുറത്തിറങ്ങിയ ക്രിഷ് 3 യിലാണ് വിവേക് ഒബ്രോയ് അവസാനമായി അഭിനയിച്ചത്. അതേസമയം
വിവേക് ഒബ്രോയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക് പുറത്തുവന്നിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കിന്റെ പരിഹസിച്ച് നിരവധി പേര്‍ ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു. മോദിയുമല്ല, ഒബ്രോയിയുമല്ലെന്ന തരത്തിലുള്ള ട്രോളുകളാണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്. അതേസമയം, പി.എം നരേന്ദ്രമോദി എന്ന് പേരിട്ടിരിക്കുന്ന ചിത്രം തെരഞ്ഞെടുപ്പിന് മുന്നേ റിലീസ് ചെയ്യാനാണ് തീരുമാനം. ഇന്ത്യയിലെ 23 ഭാഷകളിലായി പുറത്തിറക്കാനുദ്ദേശിക്കുന്ന സിനിമ വലിയ ചലനം ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകരും പാര്‍ട്ടി പ്രവര്‍ത്തകരും. സുരേഷ് ഒബ്‌റോയ്, സന്ദീപ്‌സിങ് എന്നിവരാണ് നിര്‍മാതാക്കള്‍. ഭൂരിഭാഗവും ഗുജറാത്തിലാണ് ചിത്രീകരിക്കുക.
https://www.facebook.com/Malayalivartha





















