താലികെട്ടാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ വരന്റെ തനിനിറം പുറത്തായതോടു കൂടി പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ...

വിവാഹവേദിയില്‍ വരന്‍ മദ്യപിച്ച് സ്വബോധമില്ലാതെ എത്തിയതിനെ തുടര്‍ന്ന് സഹിക്കാനാകാതെ വധു വിവാഹത്തില്‍ നിന്ന് പിന്‍മാറി. അതേസമയം വിവാഹത്തിന് മുന്നേ നല്‍കിയ സ്ത്രീധനം വരന്റെ വീട്ടുകാരില്‍ നിന്ന് തിരികെ വാങ്ങിയതിന് ശേഷമാണ് വിവാഹ വേദിയില്‍ നിന്ന് വരന്റെ വീട്ടുകാരെയും ബന്ധുക്കളെയും പോകാന്‍ അനുവദിച്ചത്. ബീഹാര്‍ സ്വദേശിനി റിങ്കിയാണ് മദ്യപിച്ച് വേദിയില്‍ എത്തിയതിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പിന്‍മാറിയത്.
വരന്‍ ബബ്ലു കുമാര്‍ മദ്യപിച്ച് വിവാഹവേദിയിലെത്തി മോശമായി പെരുമാറുകയായിരുന്നു. വിവാഹ വേദിയില്‍ നിന്ന് ഇറങ്ങിപോയ വധുവിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. ബീഹാറിലെ ദുമാരിലാണ് സംഭവം.
https://www.facebook.com/Malayalivartha





















