വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വാഗ്ദാനപ്പെരുമഴയുമായി തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പ്രകടനപത്രിക പുറത്തിറക്കുന്നത് തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍... തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന്റെ 48 മണിക്കൂറിനു മുന്‍പ് പ്രകടനപത്രിക പുറത്തിറക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വാഗ്ദാനപ്പെരുമഴയുമായി തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പ്രകടനപത്രിക പുറത്തിറക്കുന്നത് തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന്റെ 48 മണിക്കൂറിനു മുന്‍പ് പ്രകടനപത്രിക പുറത്തിറക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഈ സമയത്തിനു ശേഷം പ്രകടനപത്രിക പുറത്തിറക്കാന്‍ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ ഭേദഗതിവരുത്തിയാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുത്തിയത്.കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തിന്റെ വോട്ടെടുപ്പ് ദിവസമാണ് ബിജെപി പ്രകടനപത്രിക പുറത്തിറക്കിയത്. വോട്ടര്‍മാരെ സ്വാധീനിക്കാനാണ് ബിജെപി അവസാന നിമിഷം പ്രകടനപത്രിക പുറത്തിറക്കിയതെന്ന് ആരോപിച്ച് അന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
എന്നാല്‍ പ്രകടനപത്രിക പുറത്തിറക്കുന്ന സമയം സംബന്ധിച്ച് പെരുമാറ്റച്ചട്ടത്തില്‍ പറയാത്തതുമൂലം അന്ന് നടപടിയൊന്നും ഉണ്ടായില്ല. ഇത്തരം പ്രതിസന്ധി ഒഴിവാക്കാനാണ് പെരുമാറ്റച്ചട്ടത്തില്‍ ഭേദഗതിവരുത്തിയത നിശബ്ദ പ്രചരണത്തിന്റെ കാലയളവില്‍ രാഷ്ട്രീയ നേതാക്കള്‍ മാധ്യമങ്ങളുമായി സംസാരിക്കാന്‍ പാടില്ലെന്നും വാര്‍ത്താ സമ്മേളനങ്ങളും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിമുഖങ്ങളും നടത്താന്‍ പാടില്ലെന്നും കമ്മീഷന്‍ അറിയിച്ചു.
2017 ല്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടടുത്ത ദിവസം രാഹുല്‍ ഗാന്ധിയുടെ അഭിമുഖം പ്രാദേശിക മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തത് വിവാദമായിരുന്നു. ബിജെപി ഇതിനെ വിമര്‍ശിച്ച് രംഗത്തുവരികയും ചെയ്തു. തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പത്തെ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോ നടത്തിയതിനെതിരെ രംഗത്തുവന്നാണ് കോണ്‍ഗ്രസ് പ്രതിരോധം തീര്‍ത്തത്. വോട്ടെടുപ്പിനു 48 മണിക്കൂര്‍ മുമ്പാണ് നിശബ്ദ പ്രചരണത്തിന്റെ സമയം ആരംഭിക്കുന്നത്. നിശബ്ദ പ്രചരണം നടക്കുന്ന മണ്ഡലങ്ങളിലെ വോട്ടര്‍മാരെ സ്വാധീനിക്കും വിധം സ്ഥാനാര്‍ഥികളെ സംബന്ധിച്ചോ ആ മണ്ഡലത്തിലെ സാഹചര്യങ്ങള്‍ സംബന്ധിച്ചോ മറ്റു മണ്ഡലങ്ങളിലെ പ്രചരണങ്ങളില്‍ സൂചിപ്പിക്കാന്‍ സാധിക്കില്ലെന്നും കമ്മീഷന്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha





















