ഉത്തരാഖണ്ഡിലെ സ്കൂളിന് സമീപത്തായി ഉഗ്ര സ്ഫോടന ശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തി

ഉത്തരാഖണ്ഡിലെ സ്കൂളിന് സമീപം ഉഗ്ര സ്ഫോടന ശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തി. അൽമോറ ജില്ലയിലെ സ്കൂളിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് 20 കിലോയിലധികം ഭാരമുള്ള 161 ജലാറ്റിൻ സ്റ്റിക്കുകളാണ് കണ്ടെത്തിയത്.
സർക്കാർ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തുനിന്നുമാണ് സ്ഫോടക ശേഖരം കണ്ടെത്തിയത്. സ്കൂളിന് സമീപത്തെ കുറ്റിക്കാട്ടിൽ സംശയാസ്പദമായ പൊതികൾ ശ്രദ്ധയിൽപെട്ട പ്രിൻസിപ്പലാണ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പൊലീസും ബോംബ് സ്ക്വാർഡും സ്ഥാലത്തെത്തി.
പാറപ്പൊട്ടിക്കുന്നതിനും മറ്റുമായി ഉപയോഗിക്കുന്ന തരം ജലാറ്റിൻ സ്റ്റിക്കുകളാണ് കണ്ടെത്തിയതെന്നും ഗ്രാമത്തിലേക്ക് സ്ഫോടക വസ്തുക്കൾ എത്തിച്ചതിന് പിന്നിലെ കാരണം അന്വേഷിച്ചു വരികയാണെന്നും പൊലീസ്.
ഡൽഹി ചെങ്കോട്ടയ്‌ക്ക് സമീപത്തുണ്ടായ ചാവേർ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ അതീവ സുരക്ഷയൊരുക്കിയാണ് പരിശോധന നടത്തുന്നത്.
"
https://www.facebook.com/Malayalivartha
























