അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ സംസ്‌കാരം ഇന്നു വൈകുന്നേരം പനാജിയില്‍

അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ സംസ്‌കാരം ഇന്നു നടക്കും. വൈകുന്നേരം അഞ്ചിന് പനാജിയിലാണ് ചടങ്ങുകള്‍. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. പ്രധാനമന്ത്രിയും മറ്റ് കേന്ദ്ര മന്ത്രിമാരും പനാജിയിലെത്തും. പരീക്കറുടെ നിര്യാണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു.
ഇന്നലെയാണ് മുന്‍ കേന്ദ്രമന്ത്രികൂടിയായിരുന്ന പരീക്കര്‍ അന്തരിച്ചത്. പനാജിയിലെ വസതിയിലായിരുന്നു അന്ത്യം. അര്‍ബുദത്തെ തുടര്‍ന്നു പരീക്കര്‍ ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
https://www.facebook.com/Malayalivartha





















