ഇന്ത്യ ഇപ്പോഴും വലിയ കരുതലില്‍ തന്നെ; പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാക് സംഘര്‍ഷം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ വിമാന വാഹിനി കപ്പലായ ഐ.എന്‍.എസ്. വിക്രമാദിത്യയും ആണവവാഹിനികളും ഇന്ത്യ അറബിക്കടലില്‍ വിന്യസിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്

ഇന്ത്യ ഇപ്പോഴും വലിയ കരുതലില്‍ തന്നെയാണ്. പുല്‍വാമ ഭീകാരക്രണത്തിന് ശേഷം ഇന്ത്യ പാക് സംഘര്‍ഷം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ വിമാന വാഹിനി കപ്പലായ ഐ.എന്‍.എസ്. വിക്രമാദിത്യയും ആണവവാഹിനികളും ഇന്ത്യ അറബിക്കടലില്‍ വിന്യസിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള ആക്രമണത്തെ പ്രതിരോധിക്കാന്‍ വേണ്ടിയാണ് പടക്കപ്പലുകള്‍ വിന്യസിച്ചത്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം അതിര്‍ത്തിയില്‍ ഇന്ത്യന്‍ പാക് സംഘര്‍ഷം നടന്നിരുന്നു.
അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നിരവധി തവണ വെടിനിര്‍ത്തല്‍ പ്രഖ്യാപനം ലംഘിച്ചിരുന്നു. ഇതേസമയം അഭ്യാസ പ്രകടനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു നാവികസേന. 60 യുദ്ധക്കപ്പലുകളും കോസ്റ്റ് ഗാര്‍ഡിന്റെ 12 കപ്പലുകളും 60 വിമാനങ്ങളും ഉള്‍പ്പെട്ട അഭ്യാസ പ്രകടനത്തിലായിരുന്നു നാവികസേന ഏര്‍പ്പെട്ടിരുന്നത്.എന്നാല്‍ കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശ പ്രകാരം അഭ്യാസ പ്രകടനം നിര്‍ത്തിവയ്ക്കുകയായിരുന്നു. ട്രോപെക്‌സ് 19 നാവികാഭ്യാസ പ്രകടനത്തില്‍ പങ്കെടുത്ത ആണവ അന്തര്‍വാഹിനിയും കപ്പലുകളും മറ്റ് പടക്കപ്പലുകളുമാണ് അറബിക്കടലില്‍ വിന്യസിച്ചത്. ഐ.എന്‍.എസ് വിക്രമാദിത്യയ്ക്ക് പുറമെ ആണവ അന്തര്‍വാഹിനികളായ ഐ.എന്‍.എസ് അരിഹന്ത്, ഐ.എന്‍.എസ് ചക്ര എന്നിവ തുടങ്ങിയവയാണ് അറബിക്കടലില്‍ വിന്യസിച്ചിരുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതായാലും പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാക് ബന്ധം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ സമുദ്രാതിര്‍ത്തികളില്‍ ഇന്ത്യ ആണവ അന്തര്‍വാഹിനികള്‍ വിന്യസിച്ചിരുന്നത് പാക്കിസ്ഥാനെ പേടിപ്പിച്ചിരുന്നു. വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യയും ആണവ അന്തര്‍വാഹനികളും അടക്കമുള്ളവ അറബിക്കടലില്‍ വിന്യസിച്ചിരുന്നതായി നാവികസേന പറയുമ്പോള്‍ അത് ഒരു സൂചനയാണ്. ഐ.എന്‍.എസ് വിക്രമാദിത്യയുടെ സുപ്രധാന കോംബാറ്റ് യൂണിറ്റായ കാരിയര്‍ ബാറ്റില്‍ ഗ്രൂപ്പും ആണവ അന്തര്‍വാഹിനികളും പടക്കപ്പലുകളും വിന്യസിച്ചിരുന്നു.
പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഉണ്ടാകാനിടയുള്ള ഏത് നീക്കത്തെയും പ്രതിരോധിക്കാനാണ് ഇന്ത്യ സുസജ്ജമായിരുന്നതെന്ന് നാവികസേന വൃത്തങ്ങള്‍ അറിയിച്ചു. നാവികാഭ്യാസ പ്രകടനത്തില്‍ പങ്കെടുത്ത വിമാന വാഹിനി കപ്പലിനെയും ആണവ അന്തര്‍വാഹിനികളെയും മറ്റ് നിരവധി യുദ്ധക്കപ്പലുകളെയും വിമാനങ്ങളെയുമാണ് അതിവേഗം അറബിക്കടലില്‍ വിന്യസിച്ചത്.പുല്‍വാമയില്‍ ഭീകരാക്രമണം നടന്നപ്പോള്‍ നാവികസേന വലിയ അഭ്യാസ പ്രകടനമായ ട്രോപെക്‌സ് സംഘടിപ്പിച്ചിരുന്നു. യുദ്ധക്കപ്പലുകളും കോസ്റ്റ് ഗാര്‍ഡിന്റെ 12 കപ്പലുകളും 60 വിമാനങ്ങളും ഉള്‍പ്പെട്ട അഭ്യാസ പ്രകടനത്തിലായിരുന്നു നാവികസേന ഏര്‍പ്പെട്ടിരുന്നത്.ആണവ അന്തര്‍വാഹിനികളായ ഐ.എന്‍.എസ് അരിഹന്ത്, ഐ.എന്‍.എസ് ചക്ര എന്നിവ അടക്കമുള്ളവയാണ് അതീവ ജാഗ്രത പാലിച്ച് അറബിക്കടലില്‍ ഉണ്ടായിരുന്നത്. പാകിസ്ഥാനിലെ ബലാക്കോട്ടിലുള്ള ഭീകര താവളങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ വ്യോമാക്രമണ സമയത്തുതന്നെയാണ് നാവികസേനയും സര്‍വസജ്ജമായി അറബിക്കടലില്‍ നിലയുറപ്പിച്ചത്.
https://www.facebook.com/Malayalivartha





















