അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്; സൈനികന് വീരമൃത്യു; മൂന്ന് സൈനികർക്ക് പരിക്കേറ്റു

ലോകത്തെയൊട്ടാകെ ഒന്നടങ്കം ഞെട്ടിച്ച പുൽവാമ ആക്രമണത്തിന് പിന്നാലെ ജമ്മുകശ്മീരിലെ നിയന്ത്രണരേഖയില്‍ വീണ്ടും പാക് വെടിവയ്പ്. ഒരു കരസേനാ ജവാന്‍ കൊല്ലപ്പെട്ടു. മൂന്നു സൈനികര്‍ക്ക് പരിക്കേറ്റു. ജമ്മു കാഷ്മീരിലെ രജൗരിയിലാണ് പാക്കിസ്ഥാന് വെടിവെയ്പ്പ് നടത്തിയത് . തിങ്കളാഴ്ച പുലര്‍ച്ചെയാണ് പാക് സൈന്യം അതിര്‍ത്തി കടന്നാക്രമിച്ച് ആക്രമണം നടത്തിയത്.
പാക് സൈന്യം നടത്തിയ വെടിവയ്പിലും ഷെലാക്രമണത്തിലുമാണ് സൈനികര്‍ക്ക് പരിക്കേറ്റത്. തിങ്കാളാഴ്ച പുലര്‍ച്ചെ 5.30ന് ആരംഭിച്ച വെടിവയ്പ് 7.15വരെ തുടര്‍ന്നിരുന്നു. പാക് ആക്രമണത്തെ തുടർന്ന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. പൂഞ്ച് സെക്ടറിലും പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha





















