ഇന്ത്യയുടെ പണിയില്‍ ഞെട്ടി ചൈന ; അതീവ സുരക്ഷാ മേഖലയില്‍ ഡ്രോണ്‍ പറത്തി; ചൈനക്കാരന്‍ പിടിയില്‍

അതീവ സുരക്ഷാ മേഖലയില്‍ ഡ്രോണ്‍ പറത്തി. ചൈനക്കാരന്‍ പിടിയില്‍. വീണ്ടും പേടിപ്പിച്ച് ഡ്രോണ്‍ എത്തിയപ്പോഴാണ് നടപടി. സൈനിക ആസ്ഥാനത്തിന് സമീപം ഡ്രോണ്‍ പറത്തി. ചൈനീസ് യുവാവ് അറസ്റ്റില്‍. ഇന്ത്യന്‍ സൈന്യത്തിന്റെ കിഴക്കന്‍ പ്രവിശ്യയിലൂടെ ഡ്രോണ്‍ പറത്തിയതിന് ചൈനീസ് യുവാവ് അറസ്റ്റില്‍. 34കാരനായ ലി ഷിവെയ് ആണ് അറസ്റ്റിലായത്. കിഴക്കന്‍ കമാന്‍ഡിന്റെ സൈനിക ആസ്ഥാനമായ ഫോര്‍ട്ട് വില്ല്യമിന് 1.5 കിലോമീറ്റര്‍ അകലെയായി ഇയാള്‍ ഡ്രോണ്‍ പറത്തുകയായിരുന്നു. ഡ്രോണ്‍ പറത്തുന്നതിനും ചിത്രങ്ങളെടുക്കുന്നതിനും കര്‍ശന നിരോധനം ഉള്ള പ്രദേശമാണിവിടം. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതോടെ സിഐഎസ്എഫ് അധികൃതര്‍ ഇയാളെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഞായറാഴ്ച പൊലീസ് സ്‌റ്റേഷനില്‍ ഹാജരാക്കിയ ഇയാളെ മാര്‍ച്ച് 25 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടയച്ചിരിക്കുകയാണ്.
ടൂറിസ്റ്റ് വിസയില്‍ മലേഷ്യയില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്. സുരക്ഷാ മേഖലയില്‍ അനധികൃതമായി ഡ്രോണ്‍ പറത്തിയ ചൈനക്കാരന്‍ കൊല്‍ക്കത്തയില്‍ പിടിയില്‍. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രവും മ്യൂസിയവുമായ വിക്‌ടോറിയ മെമോറിയലിലായിരുന്നു ഇയാള്‍ ഡ്രോണ്‍ പറത്തിയത്. മൂന്ന് കിലോമീറ്ററോളം വിസ്തൃതിയില്‍ പരന്നുകിടക്കുന്ന അതീവ സുരക്ഷാ മേഖലയാണ് വിക്‌ടോറിയ മെമോറിയല്‍. ഇതിന് തൊട്ടടുത്താണ് ഈസ്‌റ്റേണ്‍ കമാന്‍ഡ് ആര്‍മിയുടെ ആസ്ഥാനമായ ഫോര്‍ട്ട് വില്ല്യം സ്ഥിതി ചെയ്യുന്നത്. ഡ്രോണ്‍ പറത്തുന്നത് ശ്രദ്ധയില്‍ പെട്ട സുരക്ഷാ ചുമതലയിലുണ്ടായിരുന്ന സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനാണ് ചൈനീസ് പൗരനെ കസ്റ്റഡിയില്‍ എടുത്തത്. അറസ്റ്റിലായത് ചൈനയിലെ ഗുഡോങ് സ്വദേശിയാണ്. അറസ്റ്റ് സംബന്ധിച്ച് കൊല്‍ക്കത്തയിലെ ചൈനീസ് കോണ്‍സുലേറ്റിനെ വിവരം അറിയിച്ചിട്ടുണ്ട്. ഇയാളെ ഹോസ്റ്റിങ് സ്‌റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. മാര്‍ച്ച് 25വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീകളെ പിന്നീട് വെറുതെ വിട്ടു. ഇവര്‍ ഇന്ത്യക്കാരാണോ ചൈനക്കാരാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യയില്‍ പൗരന്മാര്‍ക്ക് ഡ്രോണ്‍ കൈവശം വെക്കാമെങ്കിലും ഉപയോഗിക്കാന്‍ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. സുരക്ഷാ മേഖലകളില്‍.
https://www.facebook.com/Malayalivartha





















