കാവല്‍ക്കാരനാണെങ്കില്‍ എന്റെ മകന്‍ എവിടെയെന്ന് പറയു’; പ്രധാനമന്ത്രി മോദിയുടെ ’ പ്രചരണത്തിനെതിരെ രൂക്ഷ വിമർശനവുമായി കാണാതായ നജീബിന്റെ മാതാവ് ഫാത്തിമ

പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ കാവല്‍ക്കാരനാണെങ്കില്‍ തന്റെ മകന്‍ എവിടെയെന്ന് വ്യക്തമാക്കണമെന്ന് ജെഎന്‍യുവില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ മാതാവ് ഫാത്തിമ നഫീസ്.
‘എവിടെയാണ് നജീബ്?’ എന്ന ഹാഷ് ടാഗോടുകൂടി ആരംഭിച്ച ഫാത്തിമാ നഫീസിന്റെ ട്വീറ്റില്‍ എബിവിപി വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യാത്തെന്താണ്, മൂന്ന് ഉന്നത അന്വേഷണ ഏജന്‍സികളും നജീബിനെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടത് എന്ത് കൊണ്ട് എന്നിങ്ങനെ ചോദിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ‘മേം ഭീ ചൗക്കിദാര്‍’ (ഞാനും കാവല്‍ക്കാരന്‍) എന്ന മുദ്രാവാക്യത്തിനെതിരെയാണ് ഫാത്തിമ നഫീസിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി , ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയ ബിജെപി നേതാക്കള്‍ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ പേരിനോടപ്പം ചൗക്കീദാര്‍ എന്ന് കൂട്ടിച്ചേര്‍ത്തിരുന്നു. നിങ്ങളുടെ ചൗക്കിദാര്‍ തലയുയര്‍ത്തി നിന്നു രാജ്യത്തെ സേവിക്കുകയാണെന്ന് കഴിഞ്ഞ ദിവസം നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചിരുന്നു.
അഴിമതിക്കും അഴുക്കിനും സാമൂഹിക വിപത്തിനുമെതിരെ പോരാടുന്നവരെല്ലാം കാവല്‍ക്കാരാണ്. ഇന്ന് എല്ലാ ഇന്ത്യക്കാരും കാവല്‍ക്കാരണെന്ന് പറയുന്നു. ഞാനും ചൗക്കിദാറാണ് എന്നും മോദി ട്വിറ്ററില്‍ കൂട്ടിച്ചേര്‍ത്തിരുന്നു.ഇതിനെതിരെയാണ് ഫാത്തിമ ശബ്ദമുയർത്തി രംഗത്തു വന്നത് .
2016 ഒക്ടോബര്‍ 15 നാണ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല (ജെഎന്‍യു)യിലെ മഹി മന്ദ്വവി ഹോസ്റ്റലില്‍ നിന്ന് നജീബ് അഹമ്മദിനെ കാണാതാവുന്നത്. നജീബിനെ കാണാതാവുന്നതിന്റെ തലേന്ന് രാത്രി വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയില്‍പ്പെട്ട ചിലര്‍ നജിബിന്റെ അടുത്ത് വന്ന് ബഹളം വച്ചതായി ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha





















