ഇന്ത്യക്ക് അറിയാം പാകിസ്ഥാനെ എങ്ങനെ നേരിടണമെന്ന് ; പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍

പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. പുല്‍വാമ ഭീകരാക്രമണം ഇന്ത്യക്ക് ഒരിക്കലും മറക്കാനാകില്ല. ഭീകരവാദത്തെ എങ്ങനെ നേരിടണമെന്ന് സര്‍ക്കാരിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. സിആര്‍പിഎഫിന്റെ 50ാം സ്ഥാപകദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചവര്‍ക്ക് ആദരം അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാസം പുല്‍വാമയില്‍ ജെയ്ഷ് ഇ മൊഹമ്മദ് ഭീകരര്‍ നടത്തിയ ചാവേറാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. 350 കിലോ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ സിആര്‍പിഎഫ് ജവാന്മാര്‍ സഞ്ചരിച്ച വാഹന വ്യൂഹത്തിനു നേരേ ഇടിച്ചു കയറ്റുകയായിരുന്നു. ജെയ്ഷ് ഇ മൊഹമ്മദ് ചാവേറായ ആദില്‍ അഹമ്മദ് ദര്‍ ആണ് ആക്രമണം നടത്തിയത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പാകിസ്ഥാനിലെ ജെയ്ഷ് കേന്ദ്രങ്ങളില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ മുന്നൂറോളം ഭീകരരെയാണ് വകവരുത്തിയത്.പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുടെലുത്ത സംഘര്‍ഷത്തെ കുറിച്ചും എഫ് 16 യുദ്ധവിമാനം ഇന്ത്യയ്‌ക്കെതിരെ ഉപയോഗിച്ച പാകിസ്താന്‍ നടപടിയെ കുറിച്ച് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ യുഎസ് സുരക്ഷ ഉപദേഷ്ടാവുമായി ചര്‍ച്ച നടത്തി. അജിത് ഡോവല്‍ യുഎസ് സുരക്ഷ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനുമായി നടത്തിയ ചര്‍ച്ചയിലാണ് ഇന്ത്യയ്‌ക്കെതിരെ പാകിസ്താന്‍ എഫ് 16 വിമാനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട തെളിവുകള്‍ പങ്ക് വച്ചത്. എഫ് 16 അല്ല ഉപയോഗിച്ചതെന്ന് പാകിസ്താന്‍ പറഞ്ഞെങ്കിലും ഇന്ത്യയുടെ പക്കല്‍ ഇത് സംബന്ധിച്ച് തെളിവുണ്ടായിരുന്നു.
ഇതോടൊപ്പം പാകിസ്താന്‍ ഭീകരസംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് നേതാവ് മുഹമ്മദ് അസ്ഹറിനെ ആഗോ ഭീകരാനായി പ്രഖ്യാപിക്കാന്‍ ഐക്യരാഷ്ട്ര സഭ സുരക്ഷ സമിതിയില്‍ പുതിയ പ്രമേയം അവതരിപ്പിക്കാനും ഇരു രാജ്യങ്ങളും ആലോചിക്കുന്നുണ്ട്. പുല്‍വമാ ഭീകരാക്രമണവും തുടര്‍ന്ന് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ കുറിച്ചും ഇരുവരും ചര്‍ച്ച നടത്തി.
യുഎസിന്റെ വ്യവസ്ഥകള്‍ ലംഘിച്ച് എഫ് 16 വിമാനം ഇന്ത്യയ്ക്ക് നേരെ പ്രയോഗിച്ച പാകിസ്താന്‍ നടപടിയെ കുറിച്ചും ചര്‍ച്ച നടത്തി. എപ് 16 ന്‍ ഉപയോഗിച്ചതിന് തെളിവായി ഇന്ത്യ നല്‍കിയ വിമാനത്തിന്റെ അവശിഷ്ടവും പാകിനെതിരെ നടപടിയെടുക്കാന്‍ പ്രേരിപ്പിക്കുമെന്ന് കരുതുന്നു. അസ്ഹറിനെ ആഗോള ഭീകരനാക്കാന്‍ പുതിയ നീക്കവുമായി പോകുകയാണ് യുഎസ്,ബ്രിട്ടന്‍,ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍.
അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചാല്‍ പാകിസ്താനെ ഭീകരതയെ പിന്തുണയ്ക്കുന്നുവെന്ന ഇന്ത്യയുടെ ആരോപണം പാകിസ്താന് അംഗീകരിക്കേണ്ടി വരും. എന്നാല്‍ ചൈനയുടെ വീറ്റോ കൊണ്ടാണ് ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിന് തടസമാകുന്നത്.
https://www.facebook.com/Malayalivartha





















