മഹാരാഷ്ട്രയില്‍ നിന്നുള്ള എന്‍സിപി എംപി ബിജെപിയിലേക്ക് ചേക്കേറുന്നു; കൂറുമാറുന്നത് 2014-ലെ മോദി തരംഗത്തെ അതിജീവിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി

മഹാരാഷ്ട്രയില്‍ എന്‍സിപി എംപി ബിജെപിയില്‍ ചേര്‍ന്നേക്കും. മഥയില്നിന്നുള്ള എംപി വിജയ് സിംഗ് പാട്ടീലാണു ബിജെപിയിലേക്കു കൂടുമാറാന്‍ തയാറെടുക്കുന്നത്. ഇയാളുടെ മകന് രഞ്ജിത് സിംഗും ബിജെപിയില്‍ ചേര്‍ന്നേക്കും. 2014-ലെ മോദി തരംഗത്തില്‍ ഒലിച്ചുപോകാതെ പിടിച്ചുനിന്ന നാല് എന്‍സിപി പ്രതിനിധികളില്‍ ഒരാളാണ് പാട്ടില്‍. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി പദം വഹിച്ചിട്ടുണ്ട്.
മഥയില് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന് പ്രഭാകര്‍ ദേശ്മുഖിനെ മത്സരിപ്പിക്കാനുള്ള എന്‍സിപി നീക്കമാണ് പാട്ടീലിനെ പിണക്കിയത്. ഈ നീക്കത്തിനു പിന്നാലെ പാട്ടീല്‍ അക്ലൂജില്‍ തന്റെ അനുയായികളുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു.
https://www.facebook.com/Malayalivartha





















