നിര്‍മ്മാണത്തിലിരുന്ന നാലുനില കെട്ടിടം തകര്‍ന്ന് വീണ് മരിച്ച തൊഴിലാളികളുടെ എണ്ണം ഏഴായി

കര്‍ണാടകയില്‍ നിര്‍മാണത്തിലിരുന്ന നാലുനിലക്കെട്ടിടം തകര്‍ന്നു വീണു മരിച്ച തൊഴിലാളികളുടെ എണ്ണം ഏഴായി. രണ്ടു പേരുടെ മൃതദേഹങ്ങള്‍കൂടി ഇന്ന് കണ്ടെടുത്തു. കഴിഞ്ഞ ദിവസം 61 പേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നു ദേശീയ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ചയാണ് കെട്ടിടം തകര്‍ന്നു വീണത്.പത്ത് പേരെ കാണാതായിട്ടുണ്ടെന്ന് ധര്‍വാഡ് ഡെപ്യൂട്ടി കമ്മീഷണര്‍ ദീപ ചോലന്‍ പറഞ്ഞു.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും സഹായധനം വാഗ്ദാനം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha





















