വീണ്ടും രാജ്യത്തിന് നേരെ ആക്രമണം അഴിച്ചുവിട്ട് പാകിസ്ഥാൻ ; ജമ്മു കശ്മീർ സംഘർഷഭരിതം ; പാക് വെടിവയ്പിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു, രണ്ട് സൈനികര്‍ക്കും ഒരു പൊലീസുകാരനും പരിക്ക്

രാജ്യത്തെ സൈനികർക്ക് നേരെ വീണ്ടും ആക്രമണം അഴിച്ചു വിട്ട് പാകിസ്ഥാൻ . കശ്മീരിലെ സോപോറില്‍ സിആര്‍പിഎഫ് ജവാന്മാര്ക്ക് നേരെ ഭീകരരരുടെ ഗ്രനേഡ് ആക്രമണം. ആക്രമണത്തിൽ ഒരു ധീര ജവാൻ കൊല്ലപ്പെട്ടു . രണ്ട് സൈനികര്‍ക്കും ഒരു പൊലീസുകാരനും പരിക്കേറ്റു.
സോപാറിലെ സിആര്‍പിഎഫ് ക്യാമ്ബിന് നേരെയാണ് ഭീകരര്‍ ഗ്രാനേഡ് ആക്രമണം നടത്തിയത്. തുടര്‍ന്ന് സൈന്യവും പൊലീസും സിആര്‍പിഎഫും സംയുക്തമായി ഭീകരര്‍ക്കെതിരെ തിരിച്ചടിച്ചു. സുരക്ഷാ സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ പ്രദേശത്ത് തുടരുകയാണ്. പ്രദേശത്ത് മൂന്നു തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായാണ് സൂചന. ആക്രമണം നടത്തിയ ഭീകരര്‍ക്കായി സൈന്യം തെരച്ചില്‍ തുടരുകയാണ്.
പ്രദേശത്ത് മൂന്നു തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായാണ് സൂചന. ആക്രമണം നടത്തിയ ഭീകരര്‍ക്കായി സൈന്യം തെരച്ചില്‍ തുടരുകയാണ്.
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം സിആര്‍പിഎഫ് ജവാന്മാര്ക്ക് നേരെ നേരിട്ട് ഉണ്ടാകുന്ന രണ്ടാമത്തെ വലിയ ഭീകരാക്രമണമാണിത്. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 40 ജവാന്‍മാര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
https://www.facebook.com/Malayalivartha





















