പത്ര വായനയ്ക്കിടെ എഐഎഡിഎംകെ നേതാവും കോയമ്പത്തൂര്‍ സൂലൂര്‍ എംഎല്‍എ കുഴഞ്ഞു വീണ് മരിച്ചു

എഐഎഡിഎംകെ നേതാവും കോയമ്പത്തൂര്‍ സൂലൂര്‍ എംഎല്‍എയുമായ കനകരാജ് (64)അന്തരിച്ചു. രാവിലെ ഏഴരയോടെയായിരുന്നു ആയിരുന്നു അന്ത്യം. രാവിലെയുള്ള പതിവ് പത്രവായനയ്ക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയന്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കനകരാജിന്റെ മരണത്തോടെ തമിഴ്‌നാട് നിയമസഭയിലേക്കുള്ള ഒഴിവുകള്‍ 22 ആയി. അതേസമയം. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം 21 നിയമസഭാ മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കും. നിയമസഭയില്‍ വിപ്പ് ലംഘിച്ച 18 എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. കരുണാനിധി ഉള്‍പ്പെടെ മൂന്ന് എംഎല്‍എമാര്‍ മരണപ്പെട്ടു.
"
https://www.facebook.com/Malayalivartha





















