ആശങ്കള്‍ക്ക് വിരാമമായി...100 അടി താഴ്ചയില്‍ കുഴല്‍ കിണറില്‍ കുടുങ്ങിയ അഞ്ചു വയസ്സുകാരനെ ഏറെ നേരത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ പോലീസും ദുരന്തനിവാരണസേനയും ചേര്‍ന്നു രക്ഷപ്പെടുത്തി

ആശങ്കകള്‍ക്ക് വിരാമമിട്ടു കുഴല്‍ കിണറില്‍ വീണ അഞ്ചു വയസുകാരനെ രക്ഷപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മഥുരയില്‍ ഷെര്‍ഗ്രാ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. 100 അടി താഴ്ചയില്‍ കുടുങ്ങിയ കുട്ടിയെ ഏറെ നേരത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് പോലീസും ദുരന്തനിവാരണസേനയും ചേര്‍ന്നു രക്ഷപ്പെടുത്തിയത്. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടിയെ രക്ഷപ്പെടുത്താന്‍ ഏകദേശം രണ്ടു മണിക്കൂര്‍ എടുത്തെന്നും, രക്ഷാപ്രവര്‍ത്തനത്തില്‍ ആര്‍മിയും സഹായിച്ചെന്ന് എന്‍.ഡി.ആര്‍.എഫ് അസിസ്റ്റന്റ് കമാന്‍ഡര്‍ അനില്‍ കുമാര്‍ സിങ് അറിയിച്ചു,
https://www.facebook.com/Malayalivartha





















