മോദി അധികാരം നിലനിര്‍ത്തിയാല്‍ അതിന് പൂര്‍ണ ഉത്തരവാദി രാഹുല്‍ ഗാന്ധി; കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മോദി അധികാരം നിലനിര്‍ത്തിയാല്‍ അതിന് പൂര്‍ണ ഉത്തരവാദി രാഹുല്‍ ഗാന്ധിയായിരിക്കുമെന്ന് എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍ വിമർശിച്ചു. ട്വിറ്ററില്‍ മാത്രമാണ് സഖ്യമുണ്ടാക്കുന്നതെന്ന് രാഹുല്‍ ഗാന്ധിയോട് ചോദിക്കണമെന്നും കെജ്രിവാള്‍ പറഞ്ഞു. ആം ആദ്മിപാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങിലാണ് കെജ്രിവാള്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് രംഗത്ത്.
ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണെന്നും രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ളതാണെന്നും കെജ്രിവാള്‍ പറഞ്ഞു. ബിജെപി ന്യൂനപക്ഷ വിരുദ്ധമാണ്. രാജ്യ താല്‍പര്യത്തിനാണ് മുന്‍ഗണന നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. മോദിയെയും അമിത്ഷായെയും അധികാരത്തില്‍നിന്ന് പുറത്താക്കുകയാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കെജ്രിവാൾ പറഞ്ഞു.
ദില്ലിയിലും സമീപ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ എഎപി ശ്രമിച്ചിരുന്നു. എന്നാല്‍, ദില്ലിയില്‍ കോണ്‍ഗ്രസ് സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി സഖ്യ സാധ്യതകള്‍ ഇല്ലാതാക്കി. ദില്ലിയില്‍ മൂന്ന് സീറ്റ് നല്‍കാമെന്നായിരുന്നു എഎപി വാഗ്ദാനം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് സര്‍ക്കാര്‍ അധികാരത്തിൽ എത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് റാലികളിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധിയുടെ വെല്ലുവിളി.
മോദി അദ്ദേഹത്തിൻ്റെ ഗുരുവായ എൽ കെ അദ്വാനിയോട് എന്താണ് ചെയ്തത്. ഇത് ലജ്ജാകരമായ പ്രവര്‍ത്തിയാണ്. ജനങ്ങള്‍ മോദിയെ അധികാരത്തിൽ നിന്ന് നീക്കാൻ തീരുമാനിച്ചിരിക്കുന്നു. മോദി എപ്പോഴും ദേശസുരക്ഷയെ കുറിച്ചു പറയുന്നു. എന്നാൽ യുവാക്കള്‍ക്ക് തൊഴിലില്ലാതെ രാജ്യത്തെ ശക്തപ്പെടുത്താൻ സാധിക്കില്ല. വാഗ്ദാനങ്ങള്‍ മോദിക്ക് പാലിക്കാനായില്ല. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ ജീവിതം അദ്ദേഹം തകര്‍ത്തു. രാജ്യത്ത് വിദ്വേഷം പടര്‍ത്തിയെന്നും രാഹുൽ കുറ്റപ്പെടുത്തി. കോൺഗ്രസ് അധികാരത്തിലെത്തിയാൽ അഞ്ച് വര്‍ഷം കൊണ്ട് 3.6 ലക്ഷം രൂപ 20 ശതമാനം പാവപ്പെട്ടവരുടെ അക്കൗണ്ടിലെത്തിക്കുമെന്നും രാഹുൽ പ്രഖ്യാപിച്ചിരുന്നു.
അതേസമയം ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ വീണ്ടും ജനവിധിതേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച നാമനിര്‍ദേശ പത്രിക നല്കും. വ്യാഴാഴ്ച വാരാണസിയിലെത്തുന്ന അദ്ദേഹം വൈകീട്ട് നഗരത്തില്‍ ഏഴുകിലോമീറ്റര്‍ ദൂരം റോഡ് ഷോ നടത്തും.
റോഡ്‌ഷോയ്ക്ക് മുമ്പ് ബി.ജെ.പി. അധ്യക്ഷന്‍ അമിത്ഷാ, നേതാക്കളായ ജെ.പി. നഡ്ഡ, ലക്ഷ്മണ്‍ ആചാര്യ, സുനില്‍ ഓജ, അശുതോഷ് ഠണ്ഡന്‍ തുടങ്ങിയവരുമായി പ്രധാനമന്ത്രി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ വിലയിരുത്തും.
ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പരിസരത്തുള്ള ലങ്കാ ഗേറ്റിലെ മദന്‍ മോഹന്‍ മാളവ്യയുടെ പ്രതിമയുടെ അടുത്തുനിന്നാണ് റോഡ് ഷോ തുടങ്ങുക. ദശാശ്വമേധ് ഘട്ടില്‍ അവസാനിക്കും. ഏഴുകിലോമീറ്ററിനിടെ 150 കേന്ദ്രങ്ങളില്‍ മോദിക്ക് സ്വീകരണം നല്‍കും. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളായ മദന്‍പുര, സോനാര്‍പുര എന്നിവിടങ്ങളിലും സ്വീകരണമുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha