ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) വീണ്ടും അധികാരത്തിലെത്തുമെന്ന് കേന്ദ്രമന്ത്രി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) വീണ്ടും അധികാരത്തിലെത്തുമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. മോദി ഭരണകൂടത്തിന് അനുകൂലമായ തരംഗമാണ് രാജ്യത്തുടനീളമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. വാരണാസിയില്‍ തെരഞ്ഞെടുപ്പ് യോഗത്തിനെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്. നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തുമെന്നതിന് യാതൊരു സംശയവും വേണ്ടെന്ന് കേന്ദ്രമന്ത്രിയും അപ്നാദള്‍ (എസ്) കണ്‍വീനറുമായ അനുപ്രിയ പട്ടേലും പറഞ്ഞു.
മോദിയെ വാരണാസിയിലെ ജനങ്ങള്‍ സ്വീകരിക്കുന്നതില്‍ നിന്ന് തന്നെ ഇത് വ്യക്തമാണെന്നും മോദി ഭരണം വീണ്ടും വരണമെന്ന് രാജ്യത്തെ ജനങ്ങള്‍ ഏറെ ആഗ്രഹിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha