എസ്എസ്എല്‍സിയ്ക്ക് ഉയര്‍ന്ന വിജയം നേടിയ വിദ്യാര്‍ത്ഥിനിയ്ക്ക് ബാലവിവാഹം നടത്താന്‍ വീട്ടുകാര്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി ഒളിച്ചോടി, ഐ എ എസ് സ്വപ്‌നം കാണുന്ന കുട്ടിയ്ക്ക് പ്ലസ് ടൂവിന് 90 ശതമാനം മാര്‍ക്കോടെ ജയം

പെണ്‍കുട്ടികളെ ചെറുപ്പത്തിലേ വിവാഹം ചെയ്തയയ്ക്കുന്ന കര്‍ണാടകയിലെ ഉള്‍ നാടന്‍ ഗ്രാമത്തില്‍ നിന്നുള്ള രേഖ എന്ന പെണ്‍കുട്ടി ബാലവിവാഹം പേടിച്ച് വീടുവിട്ടോടുകയായിരുന്നു. പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയാകും മുമ്പേ കെട്ടിച്ചു വിടുന്ന സാമൂഹിക സമ്മര്‍ദ്ദത്തോടും സ്വന്തം മാതാപിതാക്കളോടും ആചാരങ്ങളോടുമെല്ലാം പടവെട്ടിയ രേഖയുടെ സ്വപ്നം നിയമബിരുദവും സിവില്‍ സര്‍വീസുമെല്ലാമാണ്.
കര്‍ണാടകയിലെ കോട്ടൂര്‍ ഗ്രാമത്തില്‍ കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ മകളാണ് രേഖ വി. പിതാവ് കൂലിപ്പണിക്കാരനും മാതാവ് അടുത്ത വീടുകളില്‍ വീട്ടുജോലിക്കും പോയാണ് കുടുംബം പുലരുന്നത്. എസ്എസ്എല്‍സി പരീക്ഷയില്‍ 74 ശതമാനം മാര്‍ക്കുവാങ്ങി വിജയിച്ച ശേഷം പ്ളസ് ടൂവിന് പഠിക്കാന്‍ ആഗ്രഹിച്ചിരിക്കുമ്പോഴായിരുന്നു രേഖയ്ക്ക് വീട്ടുകാര്‍ വിവാഹം ആലോചിച്ചത്. 16 ാം വയസ്സില്‍ വിവാഹത്തിന് വീട്ടുകാരുടെ നിര്‍ബ്ബന്ധം കുടുകയും എതിര്‍പ്പ് ഫലിക്കാതെ വരുമെന്ന ഘട്ടത്തിലാകുകയും ചെയ്തപ്പോള്‍ രേഖ വീടുവിട്ടോടുകയായിരുന്നു. ബാംഗ്ളൂരില്‍ കുട്ടുകാരുടെ അടുത്തേക്കായിരുന്നു രേഖ ഓടിയത്.
അവിടെ ഹെബ്ബാളില്‍ കംപ്യൂട്ടര്‍ കോഴ്സിന് ചേര്‍ന്ന രേഖ അതില്‍ തൃപ്തയാകാതെ സഹായത്തിനായി 1098 ഹെല്‍പ്പ് ലൈനില്‍ വിളിച്ച് തുടര്‍ന്ന് പഠിക്കണമെന്ന ആഗ്രഹം പങ്കുവെച്ചു. രേഖയെ ശിശുക്ഷേമ സമിതി പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കുകയും മടികേരിയിലെ സ്പര്‍ശ ട്രസ്റ്റ് ഏറ്റെടുക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ ഗോലാഹള്ളി, നീലമംഗലയിലെ സര്‍ക്കാര്‍ പ്രീ യൂണിവേഴ്സിറ്റി കോളേജില്‍ ചേര്‍ത്തു.
രണ്ടു വര്‍ഷം നീണ്ട കഠിന പ്രയത്നത്തിനൊടുവില്‍ ഏപ്രില്‍ 18-ന് പ്രീ യൂണിവേഴ്സിറ്റി ഫലം വന്നപ്പോള്‍ 600-ല്‍ 542 മാര്‍ക്ക് മേടിച്ചാണ് ജയിച്ചത്. 90 ശതമാനം മാര്‍ക്ക് വാങ്ങിയ രേഖ ഇനി ചരിത്രം, രാഷ്ട്രതന്ത്രശാസ്ത്രം, സാമ്പത്തീക ശാസ്ത്രം എന്നിവയില്‍ ട്രിപ്പിള്‍ ബിഎയ്ക്ക് ശ്രമിക്കാനാണ് ഉദ്ദേശിക്കുന്നത്. അതിന് ശേഷം എല്‍എല്‍ബിയ്ക്ക് ചേരണമെന്നും പിന്നീട് സിവില്‍ സര്‍വീസിന് ശ്രമിക്കണം എന്നുമാണ് രേഖയുടെ മോഹം. ലക്ഷ്യബോധവും കഠിനാദ്ധ്വാനമുള്ള രേഖയെ സ്വപ്നനേട്ടത്തിലെത്തിക്കാന്‍ പൂര്‍ണ്ണ പിന്തുണയുമായി ട്രസ്റ്റുണ്ട്.
https://www.facebook.com/Malayalivartha