കെട്ടിടത്തില്‍ നിന്നും വീണ നാല് വയസുകാരി അത്ഭുതകരമായി രക്ഷപെട്ടു; തുണയായത് പ്ലാസ്റ്റിക് ഷീറ്റ്

നാലാം നിലയില്‍ നിന്ന് വീണ നാല് വയസുകാരി അത്ഭുതകരമായി രക്ഷപെട്ടു. ഗുജറാത്തിലെ വല്‍സാദ് ജില്ലയിലാണ് അമ്പത് അടി താഴ്ചയില്‍ നിന്ന് വീണ പെണ്‍കുട്ടി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. അപ്പാര്‍ട്ടുമെന്റിലെ ടെറസില്‍ മുത്തശ്ശിക്കും മുത്തശ്ശനുമൊപ്പം കളിക്കുകയായിരുന്നു മഹി ദേശായി എന്ന പെണ്‍കുട്ടിയാണ് വീണത്.
കളിക്കിടയില്‍ ടെറസിന് സമീപമെത്തിയ കുട്ടി അബദ്ധത്തില്‍ കാല്‍ വഴുതി താഴെവീണു. നാല് നിലയുള്ള കെട്ടിടമായിരുന്നു കെട്ടിടത്തിന്റെ പാര്‍ക്കിംഗ് മേഖലയില്‍ കെട്ടിയിരുന്ന പ്ലാസ്റ്റിക് ഷീറ്റിലേക്കാണ് പെണ്‍കുട്ടി വീണത്. കുട്ടി കെട്ടിടത്തില്‍ നിന്ന് വീഴുന്നതും താഴെ നിന്നയാള്‍ കുട്ടിയെ സുരക്ഷിതമായി കൈകളില്‍ പിടിക്കുന്നതും കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
ഇത് തന്റെ മകളുടെ രണ്ടാം ജന്മമാണെന്നാണ് മഹിയുടെ മാതാവ് പറഞ്ഞു. ദമ്പതികളുടെ ഏക മകളാണ് പെണ്‍കുട്ടി. അപകടത്തില്‍ നിസാര പരുക്കേറ്റ പെണ്‍കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടി സുഖം പ്രാപിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























