കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഏഴ് മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. 2006-2011 കാലഘട്ടത്തില്‍ തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായിരുന്നവരില്‍ ഏഴുപേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് തിങ്കളാഴ്ച സുപ്രീം കോടതി തള്ളിയത്. എം.വി ജസ്റ്റിന്‍, എ.ആര്‍. പീതാംബരന്‍, പുഷ്പരാജന്‍ ടി.എം, പി.കെ. കുമാരന്‍, കെ.കെ. കൃഷ്ണന്‍, ഷണ്‍മുഖന്‍ കെ.വി, കെ.എ.നകുലന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് സുപ്രീം കോടതി തള്ളിയത്.
ക്രൈംബ്രാഞ്ച് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ആദ്യം ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇവിടെനിന്നും ജാമ്യം ലഭിക്കാത്ത ഏഴുപേരാണ് സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജസ്റ്റിസ് അമാനുള്ള അധ്യക്ഷനായ ബെഞ്ചാണ് ഇവര്‍ക്ക് ജാമ്യം നിഷേധിച്ചത്. ഇവര്‍ക്കു കേസില്‍ പങ്കുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha






















