ജയില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് പങ്കാളിയുമായി സെക്‌സിലേര്‍പ്പെടാമെന്ന് ഹൈക്കോടതി വിധി

അങ്ങനെ അതും നമ്മുടെ രാജ്യത്തും അനുവദിച്ചു. ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് കുഞ്ഞുങ്ങളുണ്ടാവാന്‍ ആഗ്രഹമുണ്ടെങ്കില്‍ ജയിലില്‍ വച്ച് സെക്‌സില്‍ ഏര്‍പ്പെടാമെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി ഉത്തരവിട്ടു. സന്തതിയിലൂടെ പരമ്പര നിലനിര്‍ത്തുന്നതിന് സ്വാഭാവിക സെക്‌സോ, അതല്ല കൃത്രിമ ബീജസങ്കലനമോ നടത്താനുള്ള അവകാശം മൗലികാവകാശമാണെന്നും ജസ്റ്റീസ് സൂര്യ കാന്ത് വ്യക്തമാക്കി. പാട്യാല സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന ജസ്ര്‍വീര്‍ സിംഗ്‌സോണിയ ദമ്പതിമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ചരിത്രപരമായ വിധി.
മോചനദ്രവ്യം ആവശ്യപ്പെട്ട് 16 വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതി ദന്പതിര്‍മാര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. മക്കളുണ്ടാവണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നതിനാല്‍ ഒരുമിച്ച് കഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
തന്റെ മാതാപിതാക്കളുടെ ഒെേരയൊരു മകനാണ് താനെന്ന് ജസ്വീര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. വിവാഹം കഴിഞ്ഞ് എട്ടു മാസത്തിനു ശേഷം ജയിലിലായി. തങ്ങളുടെ ആവശ്യം കേവലം ലൈംഗിക തൃപ്തി മാത്രമല്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. അതേസമയം ഹീനമായ കുറ്റകൃത്യം നടത്തിയെന്ന് ചൂണ്ടിക്കാട്ടി കോടതി ജസ്വീറിന്റെ ആവശ്യം തള്ളി. എന്നാല്‍ പൊതുതാല്‍പര്യം കണക്കിലെടുത്ത് ഹര്‍ജി വിശാലമായ രീതിയില്‍ കാണാമെന്ന് സമ്മതിച്ചു.
ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഭരണഘടന എല്ലാവര്‍ക്കും ഉറപ്പ് നല്‍കുന്നുണ്ട്. ഇത് ജയില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്കും ബാധകമാണ്. അതിനാല്‍ തന്നെ സെക്‌സിലൂടെയോ കൃത്രിമ ബീജസങ്കലനത്തിലൂടെയോ സന്തതി പരന്പര നിലനിര്‍ത്താനുള്ള അവകാശവും ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം ഇത്തരമൊരു അവകാശത്തിന്റെ വിനിയോഗം നിയമം മൂലമായിരിക്കണെന്നും സംസ്ഥാനങ്ങളുടെ വിശേഷാധികാരത്തെ മാനിച്ചു കൊണ്ടായിരിക്കണമെന്നും കോടതി പ്രത്യേകം നിര്‍ദ്ദേശിച്ചു. ഇതിനായി, വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ജയില്‍ ഭരണഘടന പരിഷ്‌കരിക്കുന്നതിന് സമിതി രൂപീകരിക്കാനും നിര്‍ദ്ദേശിച്ചു. ഈ കമ്മിറ്റി ആയിരിക്കും ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുക. എല്ലാ ജയിലുകളും സന്ദര്‍ശിച്ച ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ സമിതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























