സുനന്ദയുടെ മരണം: വേണ്ടി വന്നാല്‍ കേരളത്തില്‍ വീണ്ടുമെത്തുമെന്ന് ഡല്‍ഹി പോലീസ്

സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് വേണ്ടിവന്നാല്‍ വീണ്ടും കേരളത്തിലെത്തുമെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്. ബസി. അന്വേഷണത്തിനായി പ്രത്യേക പദ്ധതി തയാറാക്കിയതായും അദ്ദേഹം പറഞ്ഞു. അന്വേഷണവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് തിരുവനന്തപുരം കിംസ് ആശുപത്രിയിലെത്തിയിരുന്നു.
സുനന്ദയുടെ അസുഖവും നല്‍കിയിരുന്ന മരുന്നുകളും സംബന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് പോലീസ് എത്തിയത്. സുനന്ദയെ ചികിത്സിച്ച ഡോക്ടര്‍മാരില്‍ നിന്നും പോലീസ് മൊഴിയെടുത്തിരുന്നു. ഡിസംബര്‍ രണ്ടിനാണ് പോലീസ് തിരുവനന്തപുരത്തെത്തിയതെന്നാണ് സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























