കടല്‍ക്കൊല കേസ്: മടങ്ങിയെത്താനുള്ള കാലാവധി നീട്ടി നല്‍കണമെന്ന് ഇറ്റാലിയന്‍ നാവികന്‍

ഇന്ത്യയിലേക്ക് മടങ്ങി വരാനുള്ള സമയം നീട്ടി നല്‍കണമെന്ന് കടല്‍ക്കൊലക്കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികന്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. മാസിമില്ലാനൊ ലത്തോറയാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. ഹൃദയശസ്ത്രക്രിയക്കു വേണ്ടിയായിരുന്നു മാസിമില്ലാനൊ ലത്തോറ ഇറ്റലിയിലേക്ക് പോയത്.
വിശ്രമത്തിനായി കൂടുതല്‍ സമയം നല്‍കണമെന്നാണ് ലത്തോറ ആവശ്യപ്പെട്ടിരിക്കുന്നത്. ജനുവരി 12 വരെയാണ് സുപ്രീം കോടതി ലത്തോറയക്ക് സമയം നല്‍കിയിരിക്കുന്നത്. കേസ് തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























