എല്ലാ ഹിന്ദുസ്ത്രീകള്‍ക്കും നാലു കുട്ടികള്‍ വേണമെന്ന് ബിജെപി എംപി സാക്ഷി

പാര്‍ട്ടിക്ക് കൂടുതല്‍ തലവേദന സൃഷ്ടിച്ച് വിവാദ പ്രസ്താവനയുമായി ബിജെപി എംപി സാക്ഷി മഹാരാജ് രംഗത്ത്. എല്ലാ ഹിന്ദുസ്ത്രീകളും മതത്തെ സംരക്ഷിക്കാന്‍ നാലു കുട്ടികള്‍ക്കെങ്കിലും ജന്മം നല്‍കണമെന്നാണ് എംപിയുടെ പ്രസ്താവന. നാലു ഭാര്യമാരും 40 കുട്ടികളും എന്ന ആശയം ഇന്ത്യയില്‍ നടപ്പാവില്ല. അതുകൊണ്ട് ഓരോ ഹിന്ദുസ്ത്രീയും മതത്തെ സംരക്ഷിക്കാന്‍ കുറഞ്ഞത് നാലു കുട്ടികള്‍ക്കെങ്കിലും ജന്മം കൊടുക്കണം.
ഹിന്ദുക്കള്‍ സന്തതി പരമ്പര വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണെന്നും മീററ്റിലെ ഒരു പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു സാക്ഷി പ്രസ്താവന. മീററ്റില്‍ ചൊവ്വാഴ്ച വൈകിട്ട് നടന്ന സന്യാസികളുടെ കൂട്ടായ്മയായ സന്ത് സമാഗം മഹോത്സവയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സാക്ഷി. ഹിന്ദു മതത്തിന്റെ ഭാവി സംരക്ഷിക്കുന്നതിനായി ഹന്ദുക്കള്‍ നാല് കുട്ടികളെ പ്രസവിക്കാന്‍ തയ്യാറാകേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു.
മതപരിവര്‍ത്തന വിഷയത്തെ സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു. താനോ തന്റെ പാര്‍ട്ടിയോ പരിവര്‍ത്തനത്തെ പിന്തുണയ്ക്കുന്നില്ല. മതപരിവര്‍ത്തനത്തിനെതിരെയുള്ള പ്രത്യേക നിയമം കൊണ്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പുനര്‍മതപരിവര്‍ത്തനത്തില്‍ തെറ്റൊന്നുമില്ല. ഖര്‍ വാപ്പസിയും ശുദ്ധികലശവും പണ്ട് കാലങ്ങളില്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പശുവിനെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പറഞ്ഞ അദ്ദേഹം എന്തു വന്നാലും അയോധ്യയില്‍ രാമക്ഷേത്രം പണികഴിപ്പിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. മുന്‍പ്, മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെയെ ദേശസ്‌നേഹിയെന്ന് വിശേഷിപ്പിച്ച് സാക്ഷി വിവാദ പ്രസ്താവന നടത്തിയിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പിന്നീട് ക്ഷമാപണവും നടത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























