വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിരോധിക്കാന്‍ ഉത്തരവ്

തെലുങ്കാനയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മൊബൈല്‍ ഫോണുകളുടെ ഉപയോഗം നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ്. മൊബൈല്‍ ഫോണുകള്‍ ക്ലാസ് മുറികളില്‍ ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യങ്ങള്‍ വര്‍ധിച്ച് വരുന്നതിനെ തുടര്‍ന്നാണ് നടപടി.
നിരോധനം വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകര്‍ക്കും ബാധകമാണ്. ഇത് സംബന്ധിച്ച് സ്‌കൂള്‍ വിദ്യാഭ്യാസ കമ്മീഷണര്‍ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ക്ക് കത്തുനല്‍കി. അധ്യാപകരോ വിദ്യാര്‍ഥികളൊ ക്ലാസ് മുറികളില്‍ മൊബൈല്‍ ഫോണുകള്‍ കൊണ്ടുവരുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് ഉത്തരവില്‍ പറയുന്നു.
സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് എതിരെ കൂടിവരുന്ന അതിക്രമങ്ങള്‍ തടയുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് വിവിധ വിദ്യാര്‍ഥികളുടെ മാതാപിതാക്കളുമായും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ചര്‍ച്ച നടത്തിയതായും അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























