കൃഷി നോക്കി നടത്താന്‍ പരോള്‍ ആവശ്യപ്പെട്ട ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം ജാമ്യത്തിന് അർഹൻ; സ്വീകരിക്കാൻ തയ്യാറായി തോഴിമാരും...

കൃഷി നോക്കി നടത്താന്‍ പരോള്‍ ആവശ്യപ്പെട്ട ജീവപര്യന്തം ജയില്‍ ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ പരോള്‍ സംബന്ധിച്ച് ഇതുവരെയും തീരുമാനമെടുത്തിട്ടില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. എന്നാല്‍ പരോളിനെ അനുകൂലിക്കുന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പരോള്‍ സംബന്ധിച്ച് ‘ഇവിടെ കുറച്ച് നിയമ നടപടി ക്രമങ്ങളൊക്കെയുണ്ട്. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്. നമുക്ക് ആരെയും ഇതില്‍ നിന്നും തടയാന്‍ കഴിയില്ല. എന്നാല്‍ ഗുര്‍മിതിന്റെ പരോള്‍ നല്‍കുന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനമായില്ല. എന്നായിരുന്നു മനോഹര്‍ ലാല്‍ ഖട്ടര്‍ പ്രതികരിച്ചത്.
ഗുര്‍മീതിന്റെ ജയിലിലെ പെരുമാറ്റം മതിപ്പുള്ളതാണെന്നും അതിനാല്‍ അദ്ദേഹത്തിന് പരോളിന് അവകാശമുണ്ടെന്നുമാണ് ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാരിന്റെ അഭിപ്രായം. ശിക്ഷിക്കപ്പെട്ട എല്ലാ കുറ്റവാളികള്‍ക്കും അവകാശങ്ങളുണ്ടെന്നാണ് ഹരിയാന ജയില്‍ മന്ത്രി കെ.എല്‍ പന്‍വര്‍ അഭിപ്രായപ്പെട്ടു. ‘മാത്രമല്ല അദ്ദേഹത്തിന് പരോളിന് അപേക്ഷിക്കാനുള്ള എല്ലാവിധ അവകാശവുമുണ്ട്. അയാള്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. നമ്മളത് കമ്മീഷണര്‍ക്ക് ഫോര്‍വേഡും ചെയ്തു, റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലേ തുടര്‍ നടപടികള്‍ സാധ്യമാവൂ’, മന്ത്രി പറഞ്ഞു.
ഹരിയാനയിലെ സിര്‍സയിലെ തന്റെ കൃഷിസ്ഥലത്ത് കൃഷി ഇറക്കാന്‍ പരോള്‍ അനുവദിക്കണമെന്നായിരുന്നു ഗുര്‍മീതിന്റെ ആവശ്യം. രണ്ട് ബലാത്സംഗ കേസുകളിലും മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലും ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഗുര്‍മീത് റോത്തക്കിലെ ജയിലിലാണ് ഇപ്പോൾ ഉള്ളത്. 42 ദിവസത്തെ പരോളായിരുന്നു ഗുര്‍മീത് ആവശ്യപ്പെട്ടിരുന്നത്. ആശ്രമത്തിലെ രണ്ട് സന്യാസിനികളെ ബലാത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷം തടവാണ് ഗുര്‍മീതിന് വിധിച്ചത്. രണ്ട് പെണ്‍കുട്ടികളുടെ മൊഴിയാണ് മാനഭംഗക്കേസില്‍ ദേര സച്ചാ സൗദ മേധാവി ഗുര്‍മീത് റാം റഹിം സിംഗിന്റെ ശിക്ഷാ വിധിയില്‍ നിര്‍ണായകമായത്. വിവാഹിതരായ ഇരുവരും ഭര്‍ത്താക്കന്‍മാരുടെ പിന്തുണയോടെ നടത്തിയ പോരാട്ടമാണ് ഗുര്‍മീതിന്റെ ശിക്ഷയില്‍ അവസാനിച്ചത്. 1999 സെപ്റ്റംബറിലായിരുന്നു ഗുര്‍മീതിനെതിരായ ആദ്യ പരാതി. ഗുര്‍മീത് താമസിക്കുന്ന സിര്‍സ ആശ്രമത്തിലെ നിലവറപോലെയുള്ള ഗുഹയില്‍ കാവല്‍ ജോലി ചെയ്യുമ്പോള്‍ മുറിയിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി.
പാപങ്ങള്‍ക്ക് മാപ്പ് നല്‍കാനെന്ന പേരില്‍ മുറിയിലേക്ക് ക്ഷണിച്ച് വരുത്തി പീഡിപ്പിച്ചെന്നായിരുന്നു രണ്ടാമത്തെ പണ്‍കുട്ടിയുടെ മൊഴി. ദൈവമായാണ് റാംറഹീമിനെ കാണുന്നതെന്നു പറഞ്ഞപ്പോള്‍, ഭഗവാന്‍ ശ്രീകൃഷ്ണനും ഇതു പോലെയാണ് മാപ്പ് നല്‍കിയിരുന്നതെന്നായിരുന്നു മറുപടിയെന്നും പരാതിയിലുണ്ട്. പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്‌പേയിക്ക് മേല്‍വിലാസമില്ലാതെ പെണ്‍കുട്ടികള്‍ അയച്ച കത്ത് 2002ല്‍ മാധ്യമപ്രവര്‍ത്തകന്‍ രാംചന്ദര്‍ ചത്രപതി പുറത്തുവിട്ടതോടെയാണ് ആശ്രമത്തിലെ കൊള്ളരുതായ്മകള്‍ ലോകം അറിഞ്ഞത്. രാംചന്ദര്‍ വെടിയേറ്റ് മരിച്ചെങ്കിലും പെണ്‍കുട്ടികള്‍ പിന്‍മാറിയില്ല. സിബിഐ ചോദ്യം ചെയ്ത 18 കുട്ടികളില്‍ ഗുര്‍മീതിനെതിരെ മൊഴി നല്‍കിയത് രണ്ട് പെണ്‍കുട്ടികള്‍ മാത്രം. ആശ്രമം വിട്ട ഇരുവരും വിവാഹം കഴിച്ച് ഭര്‍ക്കന്‍മാരുടെ പിന്തുണയോടെ നടത്തിയ നിയമപോരാട്ടമാണ് ഗുര്‍മീതിന്റെ ശിക്ഷയില്‍ അവസാനിച്ചത്.
ഇതുകൂടാതെ മാധ്യമപ്രവര്‍ത്തകന്‍ രാം ചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തിയ കേസിലും ഗുർമീത് റാം റഹീമിന് ജീവപര്യന്തം തടവും കോടതി വിധിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 25ന് ദേര തലവന്‍ ഗുർമീത് റാം റഹിമിന് തടവുശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ ഹരിയാനയിൽ 36 പേർക്കാണ് ജീവൻ നഷ്ടമായത്.
https://www.facebook.com/Malayalivartha


























