ഇന്റര്‍നെറ്റില്‍ വിഡിയോ തിരഞ്ഞ യുവാവ് കാമുകിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി

ഒരു പോണ്‍ സൈറ്റില്‍ വിഡിയോ തിരഞ്ഞിരുന്ന യുവാവ് താന്‍ കാമുകിക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങള്‍ കണ്ട് ഞെട്ടി. ചൈനയിലെ ഷെന്‍ഷെനില്‍ ഹോട്ടലില്‍ താമസിക്കാനെത്തിയ ഹോങ്കോങ് സ്വദേശിയായ യുവാവിനും കാമുകിക്കുമാണ് ഈ ദുരനുഭവം ഉണ്ടായത്.
2023ലാണ് സംഭവത്തിന്റെ തുടക്കം. ഷെന്‍ഷെനിലെ ഒരു ഹോട്ടലില്‍ യുവാവും കാമുകിയും ഏതാനും ദിവസങ്ങള്‍ താമസിച്ചിരുന്നു. ആഴ്ചകള്‍ക്ക് ശേഷം പതിവുപോലെ ഒരു അഡല്‍റ്റ് സൈറ്റ് സന്ദര്‍ശിച്ച യുവാവ്, അതിലെ ഒരു വിഡിയോ കണ്ട് സ്തംഭിച്ചുപോയി. വീഡിയോയിലെ മുറിയും അതിലെ വസ്തുക്കളും താന്‍ താമസിച്ച ഹോട്ടലിന്റേതാണെന്ന് അയാള്‍ക്ക് പെട്ടെന്ന് മനസ്സിലായി.
നിമിഷങ്ങള്‍ക്കകം കാമുകിയുമായി മുറിയിലേക്ക് പ്രവേശിക്കുന്നതും ബാഗുകള്‍ വെക്കുന്നതും തുടര്‍ന്ന് നടന്ന സ്വകാര്യ നിമിഷങ്ങളും വിഡിയോയില്‍ തെളിഞ്ഞു. ഏകദേശം ഒരു മണിക്കൂറോളം നീളുന്ന ദൃശ്യങ്ങളാണ് ഒളിക്യാമറയില്‍ പതിഞ്ഞത്. പതിനായിരക്കണക്കിന് ആളുകളാണ് അപ്പോഴേക്കും ആ വിഡിയോ കണ്ടിരുന്നത്.
ചൈനയില്‍ അശ്ലീല ദൃശ്യങ്ങള്‍ നിര്‍മ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധമാണെങ്കിലും പത്തു വര്‍ഷത്തിലേറെയായി ഇത്തരം ഒളിക്യാമറ മാഫിയകള്‍ അവിടെ സജീവമാണ്. ഹോട്ടല്‍ മുറികളില്‍ ഒളിക്യാമറയില്ലെന്ന് ഉറപ്പുവരുത്താന്‍ ചൈനീസ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം കര്‍ശന നിയമങ്ങള്‍ കൊണ്ടുവന്നിരുന്നു. എങ്കിലും ആയിരക്കണക്കിന് പുതിയ വീഡിയോകള്‍ ഇപ്പോഴും ഇന്റര്‍നെറ്റില്‍ വില്‍പനയ്ക്ക് എത്തുന്നുണ്ട്.
ഒരു ബിബിസി അന്വേഷണത്തില്‍ ചൈനയിലെ വിവിധ ഹോട്ടലുകളില്‍ നിന്നായി 180ലധികം ഒളിക്യാമറകളാണ് കണ്ടെത്തിയത്.ഇപ്പോള്‍ ഇത്തരം സൈറ്റുകള്‍ സന്ദര്‍ശിക്കുന്നത് എറിക് നിര്‍ത്തി.
https://www.facebook.com/Malayalivartha

























