ബംഗളൂരു മൈസൂരു ഹൈവേയിലെ വാഹനാപകടം.... കാര്‍ ലോറിയിലിടിച്ച് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം

ബംഗളൂരു മൈസൂരു ഹൈവേയിലെ കെങ്കേരി കുമ്പളഗോഡില്‍ കാര്‍ ലോറിയിലിടിച്ച് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ അഭിരാം കൃഷ്ണന്‍ (21), ആദിത് (25) എന്നിവരാണ് മരിച്ചത്. സുഹൃത്തും ബാലുശ്ശേരി സ്വദേശിയുമായ അഖിലിനെ (25) പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവരും ബംഗളൂരു ശാന്തിധാമ കോളജുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം നടന്നത്.
നാട്ടില്‍ നിന്ന് ബംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു മൂവരും. ഒരു ലോറിയെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണംവിട്ട കാര്‍ സിമന്റ് മിക്‌സിങ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അഖിലാണ് വാഹനമോടിച്ചിരുന്നത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി രാജരാജേശ്വരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുമ്പളഗോഡ് പൊലിസ് കേസെടുത്തു.
https://www.facebook.com/Malayalivartha


























