പങ്കാളിയെ കൊലപ്പെടുത്തി ബാഗിലാക്കി ഉപേക്ഷിച്ചശേഷം ഒളിവില്‍ പോയ പിടികിട്ടാപ്പുള്ളി മരിച്ചു

ഡല്‍ഹിയില്‍ പങ്കാളിയെ കൊലപ്പെടുത്തിയ ശേഷം എട്ടു വര്‍ഷം മുമ്പ് ഒളിവില്‍പോയ പ്രതി ആശുപത്രിയില്‍ മരിച്ചു. ഡല്‍ഹി സ്വദേശി രാജു ഗലോട്ടാണ് മരിച്ചത്. പങ്കാളി നീതു സോളങ്കിയെ കൊലപ്പെടുത്തി ബാഗിലാക്കി ന്യൂഡല്‍ഹി റെയില്‍വെ സ്‌റ്റേഷനു പുറത്ത് ഉപേക്ഷിച്ച ശേഷം ഇയാള്‍ കടന്നുകളയുകയായിരുന്നു. 2011 ല്‍ ആയിരുന്നു സംഭവം നടന്നത്. പോലീസ് അന്വേഷണം നടത്തിയെങ്കിലും ഇയാളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം കരള്‍ രോഗബാധിതനായ ഇയാള്‍ കള്ളപ്പേരില്‍ ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
ബുധനാഴ്ച രോഗം മൂര്‍ഛിച്ച് ഇയാള്‍ മരണത്തിനു കീഴടങ്ങി. ഗലോട്ടിനെ പിടികിട്ടാപ്പുള്ളിയായി പോലീസ് പ്രഖ്യാപിക്കുകയും കണ്ടെത്തുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 2011 ഫെബ്രുവരി 11 ന് ആണ് നീതുവിന്റെ മൃതദേഹം എയര്‍ ബാഗിനുള്ളില്‍ ന്യൂഡല്‍ഹി റെയില്‍വെ സ്‌റ്റേഷനു സമീപത്തുനിന്നും കണ്ടെത്തിയത്.
ഫെബ്രുവരി 23 വരെ മൃതദേഹം ആരുടേതെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. നീതു ഒരു സ്വകാര്യ എയര്‍ലൈനിലെ ജീവനക്കാരിയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ബന്ധു നവീന്‍ ഷോകീനെ പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതോടെയാണ് ഗലോട്ടാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞത്. നീവനായിരുന്നു നീതുവിന്റെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിക്കാന്‍ സഹായിച്ചത്.
https://www.facebook.com/Malayalivartha


























