ജി20 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനില്‍... യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെ 19 രാജ്യങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും

ജി20 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനില്‍ എത്തി. കന്‍സായി രാജ്യാന്തര വിമാനത്താവളത്തിലാണ് അദ്ദേഹം വിമാനം ഇറങ്ങിയത്. ഇതിനു ശേഷം ഒസാക്കയിലെ ഹോട്ടലിലേക്ക് വിശ്രമത്തിനായി പോയി. ഇവിടെ ജപ്പാനിലെ ഇന്ത്യന്‍ സമൂഹം അദ്ദേഹത്തെ വരവേറ്റു. ഈ മാസം 27 മുതല്‍ 29 വരെ ഒസാക്കയിലാണ് ജി20 ഉച്ചകോടി.
യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെ 19 രാജ്യങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. മനുഷ്യ കേന്ദ്രീകൃതമായ ഭാവി സമൂഹം എന്നതാണ് ഉച്ചകോടിയുടെ വിഷയം. ഉച്ചകോടിയുടെ ഭാഗമായി ഫ്രാന്‍സ്, ജപ്പാന്‍, ഇന്തോനേഷ്യ, അമേരിക്ക, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളുമായി മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.
ഊര്‍ജ സംരക്ഷണം, സാമ്പത്തിക ഭദ്രത, ഭക്ഷ്യ സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ക്കാണ് ജി20 ഉച്ചകോടിയില്‍ ഇന്ത്യ ഊന്നല്‍ നല്‍കുകയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
"
https://www.facebook.com/Malayalivartha


























