കോൺഗ്രസ് ജെഡിഎസ് എംഎൽഎമാരുടെ കൂട്ടരാജിയോടെ സർക്കാരിന്റെ വീഴ്ച ഉറപ്പായതോടെ കർണാടക രാഷ്ട്രീയത്തിൽ പുതിയ കരുനീക്കത്തിന് തുടക്കം

കോൺഗ്രസ് ജെഡിഎസ് എംഎൽഎമാരുടെ കൂട്ടരാജിയോടെ സർക്കാരിന്റെ വീഴ്ച ഉറപ്പായതോടെ കർണാടക രാഷ്ട്രീയത്തിൽ പുതിയ കരുനീക്കത്തിന് തുടക്കം കുറിക്കുന്നു. വിശ്വാസവോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിൽ ജെഡിയെസ്സിന്റെയും കുമാരസ്വാമിയുടെയും ഭാവി അവതാളത്തിലാകും എന്ന് ഉറപ്പായത്തോടു കൂടിയാണ് പുതിയ കരുനീക്കത്തിന് സാധ്യത തെളിയുന്നത് എന്നാണ് അറിയുന്നത് . ബിജെപിക്ക് നിലനിലവിൽ നൂറ്റിഏഴ് എംഎൽഎമാരുള്ളതിനാൽ അവർക്കു അവിശ്വാസ പ്രമേയം കൊണ്ടുവരാൻ കഴിയുമെന്ന് ഉറപ്പായി. എന്നാൽ അവിശ്വാസം നേരിടാൻ ഞാൻ തയ്യറാണെന്ന കുമാരസ്വാമിയുടെ വെളിപ്പെടുത്തൽ ബിജെപി കോൺഗ്രസ് കേന്ദ്രത്തെ ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഓരോസീറ്റിൽ മാത്രമായി ഒതുങ്ങിയ കോൺഗ്രസ്സും ജെഡിയെസ്സും പരസ്പരം വിഴുപ്പലക്കൽ തുടങ്ങിക്കഴിഞ്ഞിരുന്നു. ഒറ്റയ്ക്ക് മത്സരിച്ചിരുന്നെങ്കിൽ പത്തു സീറ്റെങ്കിലും നേടാൻ കഴിഞ്ഞേനെ എന്ന് കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ വീരപ്പമൊയ്‌ലി പറഞ്ഞിരുന്നു.
ഇതിനിടയിൽ മാന്ദ്യാലിൽ മകൻ നിഖിലിന്റെയും റൂംക്‌റിൽ പിതാവ് ദേവഗൗഡയുടെയും പരാജയം ജെഡിയെസ്സിനെയും ഞെട്ടിച്ചിരുന്നു. തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ തന്റെ പാർട്ടി അതിജീവിക്കുമെന്നു ഫലപ്രഖ്യാപനത്തിനു ശേഷം കുമാരസ്വാമി പ്രതികരിച്ചിരുന്നു. മുങ്ങാൻ പോകുന്ന കപ്പലിലെ കപ്പിത്താനായി തുടർന്നാൽ അത് തന്റെ പാർട്ടിയുടെ നിലനിൽപ്പിനെ ബാധിക്കുമെന്നു ഉറപ്പായതോടെയാണ് മറ്റൊരു കരുനീക്കത്തിന് സാധ്യതയേറുന്നത്.
തന്റെ മകൻ നിഖിൽ കുമാരസ്വാമിയെ ഉപമുഖ്യമന്ത്രിയാക്കികൊണ്ടു ബിജെപിയുമായി സഖ്യസർക്കാറുണ്ടാക്കാനുള്ള പുതിയ സാധ്യതയാണ് കർണാടക രാഷ്ട്രീയത്തിൽ തെളിഞ്ഞു കാണുന്നത് . ഈ വര്ഷം അവസാനം മഹാരാഷ്ട്ര ഹരിയാന ജാർഖണ്ഡ് എന്നീ നിയസഭ തിരഞ്ഞെടുപ്പുകളുള്ളതിനാൽ നിയമസഭാ പിരിച്ചുവിട്ടു തിരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യത കുറവാണ്.
രണ്ടായിരത്തിപതിനെട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പിനുശഷം ഉണ്ടായ ജെഡിഎസ് കോൺഗ്രസ് സഖ്യ സർക്കാരിൽ മുഖ്യവകുപ്പുകൽ ഒന്നൊന്നായി കോൺഗ്രസ് നയ പൂർവ്വം നേടിയെടുത്തതും ഉപമുഖ്യമന്തി ജി പരമേശ്വരയുടെ സമീപനവും ഇരുപാർട്ടികൾക്കുമിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കിയിരുന്നു. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരഞ്ഞെടുപ്പിന് ശേഷമാണു ഇരുപാർട്ടികളുടെയുമിടയിലുണ്ടായ അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തു വന്നത് .
ബീഹാർ രാഷ്ട്രീയത്തിലും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. ഇതിനു മുൻപും ബിജെപിയുമായി സഖ്യത്തിലേർപ്പെട്ട കർണാടക മുഖ്യമന്തിയായ കുമാരസ്വാമി എന്നാൽ ഇക്കുറി മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ സാധ്യതയില്ല. കാരണം ബിജെപിക്കു ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ജെഡിയെസ്സിന്റെ പിന്തുണ കൂടാതെ തന്നെ മന്ത്രിസഭയുണ്ടാക്കാം. അതിനാൽ ഭരണത്തിൽ നിന്ന് പുറത്തായാൽ മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് തുടർന്നും ജെഡിയെസ്സുമായി സഖ്യത്തിലേർപ്പെടാനുള്ള സാധ്യത കുറവായതിനാൽ ഒന്നുകിൽ ബിജെപിയുമായി മറ്റൊരു സഖ്യ സർക്കാരോ അല്ലെങ്കിൽ ഈവർഷം അവസാനം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ കൂടെ ജനവിധി തേടുകയോ ആകാം എന്നിങ്ങനെ രണ്ടു വഴികൾ മുന്നിൽ കണ്ടാണ് നിയമസഭയിൽ വിശ്വാസ വോട്ടു തേടുന്നതെന്നും അഭ്യൂഹങ്ങളുണ്ട്.
https://www.facebook.com/Malayalivartha


























