പ്രതിരോധ മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന് ഇന്ത്യയും ഇസ്രായേലും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ണ്ണായകമായ ഇസ്രായേല്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ കരാറുകള്‍ വിപുലീകരിക്കാന്‍ ഇസ്രായേല്‍ ഒരുങ്ങുന്നു. ഇസ്രായേലിന്റെ അഭിമാനമായ അയണ്‍ ഡോം മിസൈല്‍ പ്രതിരോധ സംവിധാനവും മറ്റ് അത്യാധുനിക ഹാര്‍ഡ്‌വെയറുകളും ഇന്ത്യയുമായി പങ്കുവെക്കാനാണ് തീരുമാനം. സാങ്കേതികവിദ്യ കൈമാറുന്നതിനൊപ്പം മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പ്രതിരോധ ഉപകരണങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനും ലക്ഷ്യമിടുന്നു.
ഇന്ത്യയും ഇസ്രായേലും നേരിടുന്ന സമാനമായ സുരക്ഷാ വെല്ലുവിളികള്‍ നേരിടാന്‍ നിലവിലുള്ള പ്രതിരോധ കരാറുകള്‍ കൂടുതല്‍ ശക്തമാക്കും. അയണ്‍ ഡോം സാങ്കേതികവിദ്യ പങ്കുവെക്കുന്നത് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരിക്കും. തീവ്രവാദത്തിനെതിരെ ഇന്ത്യ, അബ്രഹാം ഉടമ്പടിയിലെ രാജ്യങ്ങള്‍, ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഗ്രീസ്, സൈപ്രസ് എന്നിവരെ ഉള്‍പ്പെടുത്തി പുതിയൊരു ആക്‌സിസ് രൂപീകരിക്കാന്‍ ഇസ്രായേല്‍ താല്‍പ്പര്യപ്പെടുന്നു.
ഇരുരാജ്യങ്ങളിലെയും ഭരണത്തലവന്മാര്‍ തമ്മിലുള്ള കൂടിക്കാഴ്ച പ്രതിരോധ മേഖലയിലെ സ്വകാര്യ കമ്പനികള്‍ തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങള്‍ക്കും വഴിയൊരുക്കുമെന്ന് കോണ്‍സല്‍ ജനറല്‍ യാനിവ് റെവാച്ച് പറഞ്ഞു. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ളത് വെറുമൊരു നയതന്ത്ര ബന്ധമല്ലെന്നും മറിച്ച് പരസ്പര വിശ്വാസത്തിലും ഇന്നൊവേഷനിലും അധിഷ്ഠിതമായ പങ്കാളിത്തമാണെന്നും ഇസ്രായേല്‍ അംബാസഡര്‍ റൂവന്‍ അസര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഈ സന്ദര്‍ശനത്തോടെ ഇരുരാജ്യങ്ങളും നിര്‍ണ്ണായകമായ പല ചുവടുവെപ്പുകളും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























